ഇവനാണോ നാടു നന്നാക്കുന്നെ ?; രഹസ്യമായി മറ്റൊരു സ്ത്രീയെ വിവാഹംചെയതത് ചോദിക്കാനെത്തിയ ഭാര്യയെ പരസ്യമായി മര്‍ദിക്കുന്ന നേതാവ്; വീഡിയോ പുറത്ത്

തെലങ്കാന രാഷ്ട്രസമിതി പാര്‍ട്ടി നേതാവ് ഭാര്യയെ മര്‍ദ്ദിക്കുന്ന വീഡിയോയാണ് പുറത്തായിരിക്കുന്നത്. നാല് വര്‍ഷം മുമ്പാണ് TRS നേതാവ് ശ്രീനിവാസ റെഡ്ഡി സംഗീതയെ വിവാഹം കഴിക്കുന്നത്.

പെണ്‍കുഞ്ഞ് പിറന്നതോടെയാണ് റെഡ്ഡിക്ക് സംഗീതയോടുള്ള സമീപനത്തില്‍ മാറ്റംവന്നു തുടങ്ങിയത്. സ്ത്രീധനം ആവശ്യപ്പെട്ട് റെഡ്ഡിയും വീട്ടുകാരും മാനസികമായും ശാരീരിരകമായും തന്നെ ഉപദ്രവിക്കാറുണ്ടെന്ന് സംഗീത ആരോപിക്കുന്നു.

സംഗീതയുടെ പരാതിയില്‍ സത്രീധന പീഡനം ആരോപിച്ച്‌ റെഡ്ഡിക്കും കുടുംബത്തിനുമെതിരെ പോലീസ് നേരത്തെ കേസെടുത്തിരുന്നു. ഇതിനിടയില്‍ വിവാഹ മോചനം പോലും നേടാതെ റെഡ്ഡി ഓഗസ്റ്റില്‍ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തു.

ഇതറിഞ്ഞ് വീട്ടുകാരെ കൂട്ടി റെഡ്ഡിയുടെ വസതിയിലെത്തിയ സംഗീതയെ റെഡ്ഡി തള്ളിയിടുകയും മുടിയില്‍ പിടിച്ചു വലിക്കുകയും ചെയ്തു. റെഡ്ഡിയുടെ വീട്ടുകാരും സംഗീതയെ ദേഹോപദ്രവം ഏല്‍പ്പിച്ചു.

സംഗീതയുടെ കുടുംബത്തിലെ ഒരാളാണ് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയത്. മോശം വാക്കുകളുപയോഗിച്ച്‌ സംഗീതയെ അധിക്ഷേപിക്കുന്നതും മര്‍ദ്ദിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. മര്‍ദിക്കുന്ന വീഡിയോ പുറത്തായതോടെ നേതാവിനെതിരെ പോലീസ് കേസെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News