അര മണിക്കൂറില്‍ അത്ഭുതം കാത്ത് ഇന്ത്യ; കൊല്‍ക്കത്ത ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്; ഇന്ത്യക്കും വിജയത്തിനുമിടയില്‍ സമയം വലങ്ങുതടിയാകുമോ

കൊല്‍ക്കത്ത: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യ വിജയ തീരത്ത്. മഴ തടസ്സമായ ആദ്യ രണ്ട് ദിവസങ്ങളില്‍ നിന്നും ഒന്നാം ഇന്നിംഗ്‌സിലെ ബാറ്റിംഗ് പരാജയത്തില്‍ നിന്നും ഇന്ത്യന്‍ പട സടകുടഞ്ഞെഴുന്നേറ്റു.

രണ്ടാം ഇന്നിഗ്‌സില്‍ തകര്‍പ്പന്‍ ബാറ്റിംഗ് പുറത്തെടുത്ത നായകന്‍ വിരാട് കോഹ്ലി മുന്നില്‍ നിന്ന് പടനഴിച്ചപ്പോള്‍ 231 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ മുന്നോട്ട് വെച്ചത്. കോഹ്ലി സെഞ്ചുറി നേടിയപ്പോള്‍ ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തില്‍352 റണ്‍സിന് ഡിക്ലയര്‍ ചെയ്തു.

ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 75 റണ്‍സ് എന്ന നിലയിലാണ്. പരാജയമൊഴിവാക്കാന്‍ 3 വിക്കറ്റ് ശേഷിക്കെ അര മണിക്കൂര്‍ പോരാട്ടം നടത്താന്‍ ശ്രീലങ്കയ്ക്കാകണം.

കളിയവസാനിക്കുന്നതിന് ഒരു മണിക്കൂര്‍ മാത്രം ശേഷിക്കെ ഇന്ത്യയും വിജയപ്രതിക്ഷയിലാണ്. മികച്ച രീതിയില്‍ പന്തെറിയുന്ന ഇന്ത്യന്‍ ബൗളര്‍മാര്‍ വിജയം കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News