വെളിച്ചക്കുറവ് വില്ലനായി; അത്ഭുതം പിറന്നില്ല; കൊല്‍ക്കത്ത് ടെസ്റ്റ് സമനിലയില്‍; 50ാം സെഞ്ചുറിയുമായി കോഹ് ലി ചരിത്രം കുറിച്ചു

കൊല്‍ക്കത്ത് ടെസ്റ്റില്‍ അത്ഭുതം പിറക്കുമെന്ന ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്ഥാനത്തായി. ഇന്ത്യ ശ്രീലങ്ക ഒന്നാം ടെസ്റ്റ് സമനിലയിലായി.

മഴ തടസ്സമായ ആദ്യ രണ്ട് ദിവസങ്ങളില്‍ നിന്നും ഒന്നാം ഇന്നിംഗ്‌സിലെ ബാറ്റിംഗ് പരാജയത്തില്‍ നിന്നും ഇന്ത്യന്‍ പട സടകുടഞ്ഞെഴുന്നേറ്റ് മികച്ച സ്കോര്‍ മുന്നോട്ട് വെച്ചപ്പോള്‍ ലങ്കന്‍ ബാറ്റിംഗ് നിര രണ്ടാം ഇന്നിംഗ്സില്‍ തകര്‍ന്നടിയുകയായിരുന്നു.

രണ്ടാം ഇന്നിഗ്‌സില്‍ തകര്‍പ്പന്‍ ബാറ്റിംഗ് പുറത്തെടുത്ത നായകന്‍ വിരാട് കോഹ്ലി മുന്നില്‍ നിന്ന് പടനയിച്ചപ്പോള്‍ 231 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ മുന്നോട്ട് വെച്ചത്. കോഹ്ലി സെഞ്ചുറി നേടിയപ്പോള്‍ ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തില്‍352 റണ്‍സിന് ഡിക്ലയര്‍ ചെയ്തു.

ടെസ്റ്റ് ക്രിക്കറ്റില്‍ 18ാം സെഞ്ചുറിയാണ് ഇന്ത്യന്‍ നായകന്‍ സ്വന്തമാക്കിയത്. 119 പന്തില്‍ നിന്ന് 104 റണ്‍സാണ് കോഹ്ലി അടിച്ചുകൂട്ടിയത്. അന്താരാഷ്ട്രാ ക്രിക്കറ്റില്‍ 50 സെഞ്ചുറിയെന്ന നാ‍ഴികകല്ലും ഇന്ത്യന്‍ നായകന്‍ പിന്നിട്ടു. ഏകദിനത്തില്‍ 32 സെഞ്ചുറിയാണ് കോഹ്ലിയുടെ സമ്പാദ്യം.

വെളിച്ചക്കുറവ് മൂലം കളി നേരത്തെ അവസാനിപ്പിച്ചപ്പോള്‍ ലങ്ക 7 വിക്കറ്റ് നഷ്ടത്തില്‍ 75 റണ്‍സ് എന്ന നിലയിലായിരുന്നു.  മികച്ച രീതിയില്‍ പന്തെറിഞ്ഞ ബൗളര്‍മാര്‍ ഇന്ത്യക്ക് ജയം സമ്മാനിക്കുമെന്നായിരുന്ന പ്രതീക്ഷ.

4 വിക്കറ്റ് വീ‍ഴ്ത്തിയ ഭുവനേശ്വര്‍ കുമാറാണ് ലങ്കയ്ക്ക് കനത്ത പ്രഹരമേല്‍പ്പിച്ചത്. 2 വിക്കറ്റുമായി മുഹമ്മദ് ഷമിയും മികച്ച പിന്തുണ നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News