നടി ജ്യോതി കൃഷ്ണ വിവാഹിതയായി; വരന്‍ താരകുടുംബത്തില്‍ നിന്ന്

നടി ജ്യോതി കൃഷ്ണ വിവാഹിതയായി. ക്ലാസ്‌മേറ്റ്‌സിലൂടെ ശ്രദ്ധേയയായ രാധികയുടെ സഹോദരന്‍ അരുണ്‍ ആനന്ദ രാജയാണ് വരന്‍.

ദിലീപ് നായകനായ ലൈഫ് ഓഫ് ജോസൂട്ടിയിലൂടെ മലയാളികള്‍ക്ക് പരിചിതയായ നായികയാണ് ജ്യോതി കൃഷ്ണ. ഇത് പാതിരാമണല്‍, ഗോഡ് ഫോര്‍ സെയില്‍, ലാസ്റ്റ് ബെഞ്ച്, ബോംബെ മാര്‍ച്ച് തുടങ്ങിയവയാണ് ജ്യോതിയുടെ മറ്റു ചിത്രങ്ങള്‍.

മാധവിക്കുട്ടിയുടെ ജീവിതം പറയുന്ന ആമിയില്‍ മഞ്ജുവാര്യര്‍ക്കൊപ്പം ജ്യോതിയും പ്രധാനവേഷത്തിലെത്തുന്നുണ്ട്. മാധവിക്കുട്ടിയുടെ സുഹൃത്തായ മാലതിക്കുട്ടിയുടെ കഥാപാത്രമാണ് ജ്യോതിക്ക്.

ചിത്രങ്ങള്‍ക്ക് കടപ്പാട്: www.kerala9.com

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here