കോഹ്ലിക്ക് ചരിത്രനേട്ടം; 50ാം സെഞ്ചുറിയും കുറിച്ചു; സച്ചിനിലേക്കുള്ള ദുരം ഇത്രമാത്രം

ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിന്‍റെ രണ്ടാം ഇന്നിഗ്‌സില്‍ തകര്‍പ്പന്‍ ബാറ്റിംഗ് പുറത്തെടുത്ത നായകന്‍ വിരാട് കോഹ്ലി ചരിത്രം കുറിച്ചു. കോഹ്ലി സെഞ്ചുറി നേടിയപ്പോള്‍ ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തില്‍352 റണ്‍സിന് ഡിക്ലയര്‍ ചെയ്തു.

ടെസ്റ്റ് ക്രിക്കറ്റില്‍ 18ാം സെഞ്ചുറിയാണ് ഇന്ത്യന്‍ നായകന്‍ സ്വന്തമാക്കിയത്. 119 പന്തില്‍ നിന്ന് 104 റണ്‍സാണ് കോഹ്ലി അടിച്ചുകൂട്ടിയത്. അന്താരാഷ്ട്രാ ക്രിക്കറ്റില്‍ 50 സെഞ്ചുറിയെന്ന നാ‍ഴികകല്ലും ഇന്ത്യന്‍ നായകന്‍ പിന്നിട്ടു. ഏകദിനത്തില്‍ 32 സെഞ്ചുറിയാണ് കോഹ്ലിയുടെ സമ്പാദ്യം.

അന്താരാഷ്ട്രാ ക്രിക്കറ്റില്‍ 50 സെഞ്ചുറികള്‍ പിന്നിടുന്ന 8ാമത്തെ താരമാണ് കോഹ്ലി. 100 സെഞ്ചുറികളുള്ള സച്ചിനാണ് പട്ടികയില്‍ മുന്നില്‍. 71 സെഞ്ചുറികളുള്ള റിക്കിപോണ്ടിംഗ് രണ്ടാം സ്ഥാനത്തുള്ളപ്പോള്‍ സംഗക്കരായാണ് മുന്നാം സ്ഥാനത്ത്.

സമകാലികരില്‍ 54 സെഞ്ചുറികളുള്ള ഹഷിം ആംലയാണ് കോഹ്ലിക്ക് മുന്നിലുള്ള ഏകതാരം. ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ സെഞ്ചുറികളുടെ കാര്യത്തില്‍ സച്ചിന്‍ മാത്രമാണ് കോഹ്ലിക്കു മുന്നിലുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News