മുഖ്യമന്ത്രി പിണറായിക്ക് ഈ ഏഴാം ക്ലാസുകാരന്റെ കത്ത്; അതും കാലുകള്‍ കൊണ്ട് എഴുതിയത്, ഒരൊറ്റ ആഗ്രഹം മാത്രം’

കോഴിക്കോട്: യുപി സ്‌കൂളിനെ ഹൈസ്‌കൂള്‍ ആക്കി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ഏഴാം ക്ലാസുകാരന്റെ കത്ത്.

ജന്മനാ വികലാംഗനായ മുഹമ്മദ് ആസിമാണ് പഠിക്കണമെന്ന് ആഗ്രഹവുമായി മുഖ്യമന്ത്രിയ്ക്ക് കത്തെഴുതിയിരിക്കുന്നത്. കോഴിക്കോട് ഓമശ്ശേരി സ്വദേശിയാണ് ആസിം. ഓമശ്ശേരി വെളിമണ്ണ ജിഎം യുപി സ്‌കൂളിലെ വിദ്യാര്‍ഥിയാണ് ആസിം.

‘ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അവര്‍കള്‍ക്ക്..
പഠിച്ച് ഉയരങ്ങളിലെത്താന്‍ എന്നെ സഹായിക്കണം സര്‍.. ജന്മനാ ഇരുകൈകളും ഇല്ലാത്ത എനിക്ക്് കാലുകള്‍ക്കും വൈകല്യമുണ്ട്. സ്വന്തമായി സ്‌കൂളില്‍ പോവാന്‍ സാധിക്കില്ല. ഞാന്‍ പഠിക്കുന്ന യുപി സ്‌കൂളിനെ ഹൈസ്‌ക്കൂള്‍ ആക്കി ഉയര്‍ത്തണം.’

കാലുകള്‍ കൊണ്ടാണ് ഈ കത്ത് എഴുതിയത്. ഒരൊറ്റ ആഗ്രഹം മാത്രം. യുപി സ്‌കൂള്‍ ഹൈസ്‌ക്കൂള്‍ ആക്കി മാറ്റണം. എന്നാലെ 7-ാം ക്ലാസുകാരനായ തനിക്ക് ഇനി തുടര്‍ന്ന് പഠിയ്ക്കാന്‍ സാധിയ്ക്കുള്ളൂ. ഇടയ്ക്ക് ഇടയ്ക്ക് ഒരോ ആവശ്യങ്ങള്‍ക്കായി വീട്ടുകാര്‍ സ്‌കൂളിലെത്തണം. പിതാവ് ഏറെ ദൂരം തോളില്‍ എടുത്താണ് തന്നെ സ്‌കൂളിലെത്തിക്കുന്നത്. ഇനിയും ഒരുപാട് ദൂരം പിന്നിടേണ്ടി വന്നാല്‍ തന്റെ ഏറ്റവും പ്രിയപ്പെട്ട പഠനം മുടങ്ങും.- ആസിം പറയുന്നു.

ആസിമിന്റെ ആവശ്യപ്രകാരമാണ് എല്‍പി സ്‌കൂള്‍ ആയിരുന്ന വെളിമണ്ണ ജിഎം സ്‌കൂളിനെ യുപി ആക്കി ഉയര്‍ത്തിയത്. അഞ്ചു കിലോ മീറ്ററോളം യാത്ര ചെയ്താല്‍ മാത്രമാണ് ആസിമിന് ഹൈസ്‌കൂളില്‍ പഠിയ്ക്കാന്‍ സാധിക്കുകയുള്ളൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here