മുഖ്യമന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടു; ഉപാധിയോടെയല്ല രാജി; സിപിഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ചത് തെറ്റായ നടപടിയെന്നും എന്‍സിപി

ദില്ലി: തോമസ് ചാണ്ടിയുടെ രാജി ഉപാധികളോടെയല്ലെന്നും മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടിരുന്നെന്നും എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു.

സംഘടനെ തെരഞ്ഞെടുപ്പ് സംബന്ധിച്ച് ദേശീയ നേതൃത്വുമായി ചര്‍ച്ച നടത്താന്‍ ദില്ലിയില്‍ എത്തിയപ്പോഴായിരുന്നു പ്രതികരണം.

സിപിഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ചത് തെറ്റായ നടപടിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംഘടനാ തെരഞ്ഞെടുപ്പ് ഫെബ്രുവരിയോടെ പൂര്‍ത്തിയാകും.

തെരഞ്ഞെടുപ്പ് പൂര്‍ത്തിയകുന്നത് വരെ കേരളത്തില്‍ പുതിയ അധ്യക്ഷന്‍ ഉണ്ടകില്ലെന്നും പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News