ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് കഴക്കൂട്ടം പൊലീസിന്റെ ക്രൂരമര്‍ദ്ദനം; മര്‍ദ്ദനം ആര്‍എസ്എസ്-ബിജെപി ആക്രമണം ചോദ്യംചെയ്തതിന്; മുഖ്യമന്ത്രി പിണറായി ഡിജിപിയോട് റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: ആര്‍എസ്എസ്-ബിജെപി ആക്രമണങ്ങള്‍ ചോദ്യംചെയ്ത ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് കഴക്കൂട്ടം പൊലീസിന്റെ ക്രൂരമര്‍ദ്ദനം.

കുളത്തൂര്‍ സ്വദേശിയായ രാജീവിനെയാണ് കഴക്കൂട്ടം പോലീസ് മര്‍ദിച്ചത്. ആര്‍എസ്എസ് ചായ്‌വുള്ള മനു എന്ന പൊലീസുകാരനാണ് രാജീവിനെ മര്‍ദിച്ചത്.

ഈ കഴിഞ്ഞ ശനിയാഴ്ചയാണ് രാജീവിനെ കഴക്കൂട്ടം എസ്‌ഐയും സിഐയും ചേര്‍ന്ന് കസ്റ്റഡിയിലെടുക്കുന്നത്. സിപിഐഎം പ്രവര്‍ത്തകരെ ആക്രമിക്കുമെന്ന് ആക്രോഷിച്ച ആര്‍എസ്എസുകാരനെ ചോദ്യം ചെയ്തതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലെത്തിച്ച രാജീവിനെ അസിസ്റ്റന്റ് കമ്മീഷണര്‍ പ്രമോദിന് സിഐ അജയകുമാര്‍ കൈമാറി.

തുടര്‍ന്ന് എസിയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡിലെ മനു എന്ന പൊലീസുകാരനാണ് ഹോക്കി സ്റ്റിക്ക് ഉപയോഗിച്ച് തന്നെ ക്രൂരമായി മര്‍ദ്ദിച്ചതെന്ന് രാജീവ് പറയുന്നു. മര്‍ദ്ദന വിവരം പുറത്ത് പറയാതിരിക്കാന്‍ ഭീഷണിപ്പെടുത്തിയതായും രാജീവ് പറഞ്ഞു.

സ്ഥലത്തെ സിപിഐഎം പ്രവര്‍ത്തകര്‍ സ്റ്റേഷനില്‍ എത്തിയെങ്കിലും മര്‍ദ്ദിച്ച് അവശനാക്കി കഴിഞ്ഞ ദിവസം രാത്രിയോടെയാണ് രാജീവിനെ പൊലീസ് വിട്ടയച്ചത്. കഴക്കൂട്ടം എസിയും കൂട്ടരും നിരന്തരം സിപിഐഎം പ്രവര്‍ത്തകരെ ലക്ഷമിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്ന് സ്ഥലത്തെ കൗണ്‍സിലര്‍ വിക്രമന്‍ പറഞ്ഞു.

സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിജിപിയോട് റിപ്പോര്‍ട്ട് തേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here