ഇതൊരു മധുരപ്രതികാരം; അപമര്യാദയായി പെരുമാറിയ യുവാവിനോട് ‘കാലുപിടിച്ച് മാപ്പു പറയണം’ എന്ന് ഇന്‍ഡിഗോ ജീവനക്കാരി; വീഡിയോ വൈറല്‍

ഹൈദരാബാദ്: അപമര്യാദയായി പെരുമാറിയ യുവാവിനെ കൊണ്ട് കാലുപിടിച്ച് മാപ്പു പറയിക്കുന്ന ഇന്‍ഡിഗോ എയര്‍ലൈന്‍സ് ജീവനക്കാരിയുടെ വീഡിയോ വൈറല്‍. ഹൈദരാബാദ് രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ കഴിഞ്ഞദിവസമാണ് സംഭവം.

സംഭവം ഇങ്ങനെ: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ എയര്‍പോര്‍ട്ടിലെ പാര്‍ക്കിംഗ് ഏരിയയില്‍ വച്ച് ഭരത്, കല്യാണ്‍ എന്നീ യുവാക്കളാണ് അപമാനിച്ചത്. അശ്ലീല കമന്റുകള്‍ പറഞ്ഞ യുവാക്കളെക്കുറിച്ച് യുവതി ട്രാഫിക് പൊലീസിനോട് പരാതിപ്പെടുകയും ചെയ്തു. ഇതോടെ പൊലീസ് ഇരുവരെയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

തുടര്‍ന്ന് ഇരുവരും യുവതിയോട് മാപ്പപേക്ഷിക്കുകയും, കേസ് രജിസ്റ്റര്‍ ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. എന്നാല്‍ തന്റെ കാലുപിടിച്ച് മാപ്പു പറയണം എന്ന് യുവതി ഇവരോട് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഭരത് യുവതിയുടെ കാലില്‍ വീണ് മാപ്പ് പറയുകയായിരുന്നു.

സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. യുവതിയുടെ ഭാഗത്ത് നിന്ന് പരാതി ലഭിക്കാത്തതിനാല്‍ യുവാക്കള്‍ക്കെതിരെ കേസെടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News