പനാജി: ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടനച്ചടങ്ങില്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി സംഘാടകര്‍.
മലയാളി മാധ്യമ പ്രവര്‍ത്തകര്‍ക്കുള്‍പ്പടെ നിരവധി പേര്‍ക്ക് ഉദ്ഘാടനവേദിയായ ശ്യാമപ്രസാദ് മുഖര്‍ജി സ്റ്റേഡിയത്തില്‍ പ്രവേശിക്കാനായില്ല. ഉദ്ഘാടനം സംബന്ധിച്ച വാര്‍ത്ത ദൂദര്‍ശനില്‍ നിന്നെടുത്തോ എന്നായിരുന്നു മാധ്യമങ്ങളോട് സംഘാടകര്‍ നല്‍കിയ മറുപടി.
ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ ആയിരുന്നു ഉദ്ഘാടകന്‍. പ്രശസ്ത ഇറാനിയന്‍ സംവിധായകന്‍ മജീദി മജീദിയുടെ ‘ബിയോണ്ട് ദി ക്ലൗഡ്‌സ്’ ആണ് ഉദ്ഘാടന ചിത്രം.
Get real time update about this post categories directly on your device, subscribe now.