ഐഎഫ്എഫ്‌ഐ; പാക്ക് സിനിമയെ ഒഴിവാക്കി സംഘാടകര്‍; കടുത്ത നിരാശയെന്ന് സംവിധായകന്‍

പനാജി: ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ നിന്ന് പാക്കിസ്ഥാന്‍ ചിത്രം ‘സാവന്‍’ ഒഴിവാക്കി.

മേളയില്‍ സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന് അവസാന നിമിഷമാണ് സംഘാടകര്‍ അറിയിച്ചത്. അന്താരാഷ്ട്ര സിനിമ വിഭാഗത്തിലായിരുന്നു സിനിമ ഉള്‍പ്പെടുത്തിയത്.

സാവന്‍ ഐഎഫ്എഫ്‌ഐയില്‍ പ്രദര്‍ശിപ്പിക്കാന്‍ ക്ഷണിച്ച് കൊണ്ട് ഒക്ടോബര്‍ 26നാണ് സംവിധായകനായ ഫര്‍ഹാന്‍ ആലമിന് കത്ത് ലഭിക്കുന്നത്. ഇന്ത്യയില്‍ തന്റെ സിനിമ പ്രദര്‍ശിപ്പിക്കാന്‍ അവസരം ലഭിച്ചതില്‍ സന്തോഷവും അദ്ദേഹം അറിയിച്ചിരുന്നു. എന്നാല്‍ നവംബര്‍ നാലിന് സീനിയര്‍ പ്രോഗ്രാമര്‍ ദീപിക സുശീലന്‍ ചിത്രം മേളയില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയില്ലെന്ന് അറിയിച്ച് കൊണ്ട് ഇമെയില്‍ അയക്കുകയായിരുന്നു.

മേളയില്‍ പങ്കെടുക്കാന്‍ കാത്തിരുന്ന തനിക്ക് കടുത്ത നിരാശയാണ് സംഘാടകരുടെ തീരുമാനം നല്‍കിയതെന്ന് ഫര്‍ഹാന്‍ അലാം പറഞ്ഞു. ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നതിന്റെ ആകാംക്ഷയും ഇന്ത്യന്‍ ആസ്വാദകര്‍ക്ക് മുന്നില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ സാധിക്കുന്നതിന്റെ സന്തോഷവും ഉണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

യഥാര്‍ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കി ചിത്രമാണ് സാവന്‍. നിരവധി ചലചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കുകയും ആറോളം പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്. വൈകല്യമുള്ള ഒരു കുട്ടിയുടെ ജീവിതമാണ് ചിത്രം പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News