മേയര്‍ വി.കെ പ്രശാന്തിനെ ആക്രമിച്ച ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പിടിയില്‍

തിരുവനന്തപുരം: മേയര്‍ വി.കെ പ്രശാന്തിനെ കൗണ്‍സില്‍ യോഗത്തിനിടെ ആക്രമിച്ച സംഭവത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പിടിയില്‍. വലിയവിള സ്വദേശി ആനന്ദിനെയാണ് പിടികൂടിയത്.

ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ അഡ്വ. സുരേഷിന്റെ അടുത്ത ആളാണ് ആനന്ദ്. ഇയാള്‍ അടക്കമുള്ള ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മേയറെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. സംഭവത്തില്‍ ബിജെപി കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെ 27 പേര്‍ക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു.

ബിജെപി കൗണ്‍സിലര്‍മാരും പുറത്തുനിന്നെത്തിയ പ്രവര്‍ത്തകരുമാണ് ആക്രമണം അഴിച്ചുവിട്ടതെന്ന് മേയര്‍ തന്നെ വ്യക്തമാക്കിയിരുന്നു. പനിബാധിച്ച് ഒരാഴ്ച വിശ്രമത്തിനുശേഷം നഗരസഭയിലെത്തിയപ്പോഴാണ് ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് അദ്ദേഹത്തെ മര്‍ദിച്ചത്.

ഓഫീസില്‍ അതിക്രമിച്ചുകയറിയ ബിജെപി കൗണ്‍സിലര്‍മാരുടെയും ആര്‍എസ്എസ് ഗുണ്ടകളുടെയും ആക്രമണത്തില്‍ പരിക്കേറ്റ മേയര്‍ വി കെ പ്രശാന്തിന് ജീവന്‍ തിരിച്ചുകിട്ടിയത് തലനാരിഴയ്ക്കാണ്. കഴുത്തിനേറ്റ മര്‍ദനം അതീവ ഗുരുതരമാണെന്നും അല്‍പ്പം മാറിയിരുന്നെങ്കില്‍ നട്ടെല്ലിന് ക്ഷതമേറ്റ് മേയറുടെ ശരീരം പൂര്‍ണമായും സ്തംഭിക്കുമായിരുന്നെന്നും അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News