പട്ടികള്‍ക്കായി ഒരു പഞ്ചനക്ഷത്ര ഹോട്ടല്‍; അടുത്ത ജന്മത്തില്‍ പട്ടിയായി ജനിക്കണേയെന്ന് സന്ദര്‍ശകര്‍

ബാല്‍ക്കണിയോടെയുളള എസി ഡീലക്‌സ് റൂം, ടിവി, സ്വിമിംഗ് പൂള്‍, സലൂണ്‍, വിഐപി ഭക്ഷണശാല, സ്പാ, സൂപ്പര്‍സ്‌പെഷാലിറ്റി ആശുപത്രി..

ദില്ലിക്ക് സമീപം ഗുരുഗ്രാമിലെ ‘ക്രിട്ടെരാട്ടി’ പഞ്ച നക്ഷത്ര ഹോട്ടലില്‍ ഇത്തരം സൗകര്യങ്ങളെല്ലാം ഒരുക്കിയിരിക്കുന്നത് മനുഷ്യര്‍ക്ക് വേണ്ടിയല്ല, കോടീശ്വരന്‍മാരുടെ വളര്‍ത്ത് പട്ടികള്‍ക്കായാണ്.

അമേരിക്കയിലും യൂറോപ്പ്യന്‍രാജ്യങ്ങളിലും പട്ടികള്‍ക്കായുളള പഞ്ചനക്ഷത്രഹോട്ടലുകള്‍ ഉണ്ടെങ്കിലും ഇന്ത്യയില്‍ ഇതാദ്യമാണ്. സമ്പന്നരുടെ എണ്ണം വര്‍ദ്ധിക്കുന്നതിനനുസൃതമായി കോര്‍പ്പറേറ്റുകള്‍ വിപണനതന്ത്രങ്ങള്‍ മാറ്റുന്നു.

ആദ്യദിനം മുതല്‍ വിഐപി വളര്‍ത്തുപട്ടികള്‍ക്കായി ബുക്കിംഗിനായി വന്‍തിരക്കാണെന്ന് ക്രിട്ടെരാട്ടിയുടെ സി.ഇ .ഒ ദീപിക ചൗള പറയുന്നു. ‘ഇവിടുത്തെ സുഖസൗകര്യങ്ങള്‍ കണ്ട് സന്ദര്‍ശകര്‍ അന്ധാളിക്കുകയാണ്. അടുത്ത ജന്മത്തില്‍ പട്ടികളായി ജനിക്കണമെന്നാണ് പലരും പറയുന്നത്’.

ഇരുപത്തിഅയ്യായിരം രൂപമുതല്‍ നാല്പതിനായിരം രൂപവരെ വാര്‍ഷിക വാടകയുളള വ്യത്യസ്തപാക്കേജുകള്‍ ഹോട്ടലിലുണ്ട്. ഒരു നേരം പട്ടിയെ താമസിപ്പിക്കാന്‍ ആയിരത്തി അഞ്ഞൂറോളം രൂപവരും.

ഗുരുഗ്രാമിന്റെ തൊട്ടടുത്തുളള ദില്ലി നഗരത്തില്‍ അതിശൈത്യവും അത്യുഷ്ണവും മൂലം ഒരു വര്‍ഷം ശരാശരി മൂവായിരത്തോളം പേരാണ് മരിച്ചുവീഴുന്നത്.

അന്തരീക്ഷമലിനീകരണത്തിന്റെ കെടുതികളില്‍ അമര്‍ന്ന ദില്ലി നഗരത്തില്‍ തെരുവുമരണങ്ങള്‍ ഇനിയും ഉയരും. എന്നാല്‍ കോടീശ്വരന്‍മാരുടെ വളര്‍ത്തുപട്ടികള്‍ സുരക്ഷിതരായിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News