ജഡ്ജിയുടെ കാറില്‍ തട്ടിയത് ചോദ്യം ചെയ്ത കുടുംബത്തിന് പൊലീസ് പീഡനം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

പാലക്കാട്: ജഡ്ജിയുടെ കാറില്‍ തട്ടിയത് ചോദ്യം ചെയ്ത കുടുംബത്തെ പൊലീസ് സ്റ്റേഷനില്‍ മണിക്കൂറുകളോളം തടഞ്ഞുവെച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു.

ജഡ്ജിയുടെ നിര്‍ദേശപ്രകാരം ആറംഗ കുടുംബത്തെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ആറ് മണിക്കൂര്‍ തടഞ്ഞുവെച്ച സംഭവത്തിലാണ് കേസ്.

നവംബര്‍ 19ന് വടക്കഞ്ചേരി സ്വദേശി നിഥിനും കുടുംബവും എറണാകുളത്തേക്ക് സഞ്ചരിക്കുമ്പോള്‍ കൊരട്ടിക്ക് സമീപം വെച്ച് ജില്ലാ ജഡ്ജിന്റെ ബോര്‍ഡ് വെച്ച കാര്‍ ഇവര്‍ സഞ്ചരിച്ച കാറില്‍ തട്ടി നിര്‍ത്താതെ പോയി. കാര്‍ നിര്‍ത്താതെ പോയതിനെ തൊട്ടടുത്ത സിഗ്‌നലില്‍ വെച്ച് നിഥിന്‍ ചോദ്യം ചെയ്തതോടെയാണ് സംഭവത്തിന് തുടക്കം.

തുടര്‍ന്ന് ജഡ്ജിയുടെ നിര്‍ദേശപ്രകാരം പോലീസെത്തി നിഥിനെയും കുടുംബത്തെയും സ്റ്റേഷനിലെത്തിച്ചെന്നും വിവിധ സ്റ്റേഷനുകളിലായി ആറ് മണിക്കൂറിലേറെ തടഞ്ഞുവയ്ക്കുകയുമായിരുന്നു.

രണ്ടുവയസ്സുകാരിയായ കുട്ടിയും വൃക്കരോഗിയായ അച്ഛനു നിഥിനോടൊപ്പമുണ്ടായിരുന്നു. പിന്നീട് കേസെടുക്കാതെ വിട്ടയച്ചു.

ജഡ്ജിയുടെ നിര്‍ദേശ പ്രകാരമാണ് തടഞ്ഞുവെച്ചതെന്നാണ് പോലീസിന്റെ വിശദീകരണം. സംഭവത്തില്‍ കേസെടുത്ത മനുഷ്യാവകാശ കമ്മീഷന്‍ ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷിച്ച് ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News