പദ്മാവതി വിവാദം വോട്ടിനു വേണ്ടി; നിലപാട് വ്യക്തമാക്കി ശ്യാം ബെനഗൽ

ബോളിവുഡ് ചിത്രം പത്മാവതിയുമായി ബന്ധപ്പെട്ടുയര്‍ത്തുന്ന അനാവശ്യവിവാദങ്ങള്‍ വോട്ടുറപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗംമാത്രമാണ്.

സംസ്കാരത്തിലും സ്വഭാവത്തിലും വ്യത്യസ്തത പുലര്‍ത്തുന്ന രാജ്യത്തിന്റെ വിവിധഭാഗത്തുള്ള രജപുത്രവിഭാഗത്തെ ഒന്നിപ്പിച്ച് അവരുടെ വോട്ടുറപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

ഇതുവരെ റിലീസാകാത്ത സിനിമയുടെ ഉള്ളടക്കത്തെക്കുറിച്ചാണ് വിവാദം. പത്മാവതി എന്ന സിനിമയെക്കുറിച്ച് എനിക്ക് ഒന്നുംപറയാനാകില്ല. ഞാനത് കണ്ടിട്ടില്ല. നിങ്ങളാരെങ്കിലും അതുകണ്ടോ? ആരും തന്നെ കണ്ടിട്ടില്ല.

എന്നിട്ടും ഒരുകൂട്ടം ആളുകള്‍ അതിനെ എതിര്‍ക്കുകയാണ്. ഇതിലെന്താണ് യുക്തി. ഈ സാഹചര്യത്തില്‍ സിനിമയ്ക്കെതിരെയുള്ള പ്രക്ഷോഭം എങ്ങനെയാണ് രാജ്യം മുഴുവന്‍ വ്യാപിക്കുന്നതെന്ന് മനസ്സിലാകുന്നില്ല.

അതിന്റെ ഉള്ളടക്കത്തെക്കുറിച്ചും ആര്‍ക്കും അറിയില്ല. നിലവിലുള്ള രാഷ്ട്രീയധാരയ്ക്കും അന്തരീക്ഷത്തിനും എതിരാണെന്ന് വിലയിരുത്തുന്ന ഘട്ടത്തില്‍ മാത്രമേ ഈ പ്രതിഷേധത്തിന് എന്തെങ്കിലും യുക്തിയുണ്ടെന്ന് പറയാനാകൂ.

മറ്റ് പ്രദേശങ്ങളിലെ രജപുത്രരില്‍നിന്ന് വ്യത്യസ്തമായി രാജസ്ഥാനിലെ രജപുത്രര്‍ക്ക് പ്രത്യേക മാനസികാവസ്ഥയും സാംസ്കാരികധാരണയുമാണുള്ളത്. രാജസ്ഥാന് പുറത്ത് വിവിധ മേഖലകളിലെ രജപുത്രരാകട്ടെ വ്യത്യസ്തമായ വീക്ഷണം വച്ചുപുലര്‍ത്തുന്നവരുമാണ്.

പത്മാവതി എന്ന അനാവശ്യവിവാദം ഉയര്‍ത്തി രാജ്യത്തെങ്ങുമുള്ള രജപുത്രരെ ഒന്നിപ്പിച്ച് നിര്‍ത്തുകയാണ് കര്‍ണി സേനയുടെ ലക്ഷ്യം. ദുഃഖകരമായ കാര്യം ഈ ഗുഢാലോചന വിജയംകാണുന്നുവെന്നതാണ്. ഒരു പ്രത്യേക ജാതിയില്‍പെട്ട എന്നോട് നിങ്ങളുടെ സാംസ്കാരികപാരമ്പര്യം ഭീഷണിയിലാണെന്ന് പറയുകയാണെങ്കില്‍ സ്വാഭാവികമായും ഞാന്‍ അതിനോട് പ്രതികരിക്കും.

അതിനാല്‍ ചിത്രം പുറത്തുവരുന്നതുവരെ കാത്തിരിക്കുക. അതിനുശേഷമാകട്ടെ നിങ്ങളുടെ വിധിപ്രഖ്യാപനം. പൊതുജനത്തിന് മുമ്പിലെത്താതെ, അതിന്റെ ഉള്ളടക്കം എന്തെന്നറിയാതെ അതേക്കുറിച്ച് അഭിപ്രായപ്രകടനം നടത്തുന്നതില്‍ എന്തര്‍ഥമാണുള്ളത്?

ചിത്രത്തിന് ഇതുവരെ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തയ്യാറാകാത്ത സെന്‍സര്‍ ബോര്‍ഡിന്റെ നടപടിയും വിമര്‍ശിക്കപ്പെടേണ്ടതാണ്. സെന്‍സര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനം വിചിത്രവും ആശങ്കാജനകവുമാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News