ശീതകാല സമ്മേളനം വൈകുന്നതെന്തുകൊണ്ട്; മോദിക്ക് ഭയമെന്ന് സോണിയ; ആഞ്ഞടിച്ച് കോണ്‍ഗ്രസ്; മറുപടിയില്ലാതെ ബിജെപി

ദില്ലി: പാർലമെന്റിന്റെ ശീതകാല സമ്മേളനം വൈകുന്നതിനെ ചൊല്ലി വിവാദം മുറുകുന്നു. പാർലമെന്റിനെ അഭിമുഖീകരിക്കാൻ പ്രധാന മന്ത്രി നരേന്ദ്ര മോഡിക്ക് ധൈര്യമില്ലെന്ന് കോൺഗ്രസ്സ് അധ്യക്ഷ സോണിയ ഗാന്ധി പരിഹസിച്ചു. അതേ സമയം സമ്മേളനം വൈകുന്നത് ഇത് ആദ്യമായിട്ടല്ലെന്നാണ് ബി ജെ പി നേതാക്കളുടെ നിലപാട്.

സാധാരണ നിലയിൽ നവംബറിൽ ആരംഭിച്ചു നാലാഴ്ച നീണ്ടു നിൽക്കുന്ന തരത്തിലാണ് ശൈത്യകാല സമ്മേളനം ചേരാറുള്ളത്.എന്നാൽ ഇത്തവണ നവംബർ മാസം അവസാനിക്കാറായിട്ടും സമ്മേളനം വിളിച്ചു ചേർത്തിട്ടില്ല.

പ്രധാന മന്ത്രിയും കേന്ദ്ര മന്ത്രിമാരും ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിലായതാണ് പ്രധാന കാരണം.ശീതകാല സമ്മേളനം വേണ്ടെന്ന് വയ്ക്കാനോ കാലയളവ് വെട്ടിക്കുറച്ച് ഡിസംബറിൽ ചുരുങ്ങിയ ദിവസങ്ങളിൽ ചേരാനോ ആണ് സർക്കാരിന്റെ ആലോചന.

എന്നാൽ സർക്കാർ നിലപാടിൽ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.സാമ്പത്തിക മാന്ദ്യം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നിന്ന് ഒളിച്ചോടാനാണ് സമ്മേളനം വൈകിപ്പിക്കുന്നത് എന്നാണ് പ്രതിപക്ഷ ആരോപണം.

കാർഷിക പ്രതിസന്ധി,അമിത് ഷായുടെ മകൻ ജയ് ഷായ്ക്ക് എതിരായ ആരോപണങ്ങൾ,സാമ്പത്തിക മാന്ദ്യം തുടങ്ങി നിരവധി വിഷയങ്ങളാണ് പ്രതിപക്ഷം ശീതകാല സമ്മേളനത്തിൽ ഉന്നയിക്കാൻ ഒരുങ്ങുന്നത്.

സമ്മേളനം വൈകിപ്പിച്ചാലും പ്രശ്നങ്ങളിൽ നിന്നും സർക്കാരിന് രക്ഷപെടാനാകില്ലെന്ന കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു.ശീതകാല സമ്മേളനം അട്ടിമറിക്കാനുള്ള ശ്രമം ജനാധിപത്യത്തിന് നേരെയുള്ള കടന്നാക്രമണമാണ് എന്നും സോണിയ ഗാന്ധി കുറ്റപ്പെടുത്തി.

സോണിയ ഗാന്ധിയുടെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ധന മന്ത്രി അരുൺ ജൈറ്റലി പ്രതികരിച്ചു.കോൺഗ്രസ് സർക്കാരുകളുടെ കാലത്തും സമ്മേളനം വൈകിയ ചരിത്രമുണ്ടെന്നാണ് അരുൺ ജയ്റ്റലിയുടെ ന്യായീകരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News