ഗാന്ധിജിയുടെയും അംബേദ്കറുടെയും സാമൂഹിക പ്രതിബദ്ധത ഇന്നത്തെ അഭിഭാഷക സമൂഹത്തിനുണ്ടോ; മുഖ്യമന്ത്രി

തിരുവനന്തപുരം: അഭിഭാഷകര്‍കൂടിയായിരുന്ന ഗാന്ധിജിയുടെയും അംബേദ്കറുടെയും സാമൂഹിക പ്രതിബദ്ധത ഇന്നത്തെ അഭിഭാഷക സമൂഹത്തിനുണ്ടോ എന്ന് മുഖ്യമന്ത്രി .ഇത് ചര്‍ച്ച ചെയ്യണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ലോ ട്രസ്റ്റിന്‍റെ മൂന്നാമത് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ പുരസ്കാരം വിതരണം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളായ അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും വെല്ലുവിളി നേരിടുകയാണെന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു.

ദി ലോ ട്രസ്റ്റിന്‍റെ മൂന്നാമത് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ പുരസ്കാരം മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രമുഖ അഭിഭാഷകനായ ഡോ. എന്‍ ആര്‍ മാധവമേനോന് സമ്മാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News