ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് പന്തുരുളും; തിരിച്ചടികളില്‍ നിന്ന് രക്ഷതേടി റയല്‍

മാഡ്രിഡ്: അപ്രതീക്ഷിത തിരിച്ചടികളിലൂടെ സീസണില്‍ റയല്‍ മാഡ്രിഡ് കിതയ്ക്കുകയാണ്. ലാലിഗയിലെ തരിച്ചടികള്‍ മറക്കാന്‍ ഇന്ന് റയല്‍ ചാമ്പ്യന്‍സ് ലീഗില്‍ ബൂട്ടുകെട്ടും.

സമ്മര്‍ദ്ദങ്ങളുടെ മുള്‍മുനയില്‍ നില്‍ക്കുന്ന സിദാനും സംഘത്തിനും മറ്റൊരു നിര്‍ണായക ദിനമാണിന്ന്. സൈപ്രസില്‍ നിന്നുള്ള അപ്പോലോ നിക്കോഷ്യയാണ് റയലിന്റെ എതിരാളികള്‍.

ലാലീഗയില്‍ അത്‌ലറ്റികോ മാഡ്രിഡുമായി ഗോളില്ലാ സമനില വഴങ്ങിയ ശേഷമുള്ള പോരാട്ടമായതിനാല്‍ ക്രിസ്റ്റിയാനോയ്ക്കും സംഘത്തിനും നിര്‍ണായകമാണ് പോരാട്ടം. മല്‍സരം ജയിച്ചാല്‍ നിലവിലെ ചാമ്പ്യന്മാര്‍ക്ക് നോക്കൗട്ട് ഉറപ്പിക്കാം.

താരതമ്യേന ദുര്‍ബലരായ സൈപ്രസിനെ തകര്‍ക്കാന്‍ ക്രിസ്റ്റിക്കും കൂട്ടര്‍ക്കും വിയര്‍പ്പൊഴുക്കേണ്ടിവരില്ലെന്നാണ് വിലയിരുത്തല്‍. പക്ഷെ ഗോളടിക്കാന്‍ മറന്ന ക്രിസ്റ്റി ഇന്ന് ഫോം വീണ്ടെടുക്കണം.

മറ്റ് മല്‍സരങ്ങളില്‍ സ്പാര്‍ട്ടക് മോസ്‌ക്കോ മാരിബോറിനെയും ബെസ്‌കിറ്റാസ് പോര്‍ട്ടോയെയും ഡോര്‍ട്ട്മണ്ട് ടോട്ടനത്തെയും മാഞ്ചസ്റ്റര്‍ സിറ്റി ഫയനൂര്‍ഡിനെയും സെവിയെ ലിവര്‍പൂളിനെയും നാപ്പോളി ഷാക്തര്‍ ഡോണ്‍സ്റ്റക്കിനെയും മൊണോക്കോ ലൈപ്‌സിഗിനെയും നേരിടും.

ചാമ്പ്യന്‍മാരായ റയലിനെ കഴിഞ്ഞ മത്സരത്തില്‍ തോല്‍പ്പിച്ചതിന്റെ ആവേശത്തിലാണ് ടോട്ടനം ബൊറൂസിയ ഡോര്‍ട്മുണ്ടിനെ നേരിടുന്നത്.

ഇതുവരെ ഒരു ജയം പോലുമില്ലാത്ത ഡോര്‍ട്മുണ്ട് മൂന്നാം സ്ഥാനത്താണ്. ടോട്ടനത്തെയും അവസാന മത്സരത്തില്‍ റയലിനെയും പരാജയപ്പെടുത്തിയാല്‍ മാത്രമേ ഡോര്‍ട്മുണ്ടിന് എന്തെങ്കിലും പ്രതീക്ഷിക്കേണ്ടതുള്ളു.

ഗ്രൂപ്പ് ഇയില്‍ ഒന്നാംസ്ഥാനത്തുള്ള ലിവര്‍പൂളിന് ഇന്ന് ജയിക്കാനായാല്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാം. ഗ്രൂപ്പ് എഫില്‍ മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തം ഗ്രൗണ്ടില്‍ ഗ്രൂപ്പില്‍ ഒരു പോയിന്റും നേടാത്ത ഫെയനൂര്‍ദിനെ നേരിടും. സിറ്റി പ്രീമിയര്‍ലീഗിലും ചാമ്പ്യന്‍സ് ലീഗിലും തോല്‍വി അറിയാതെ കുതിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News