ദില്ലിയെ ത്രസിപ്പിച്ച് കര്‍ഷക സംഘടനകളുടെ പ്രതിഷേധം രണ്ടാം ദിനവും തുടരുന്നു

ദില്ലി: വിവിധ കര്‍ഷക സംഘടനകള്‍ ദില്ലിയില്‍ നടത്തിവരുന്നപ്രതിഷേധം രണ്ടാം ദിവസവും തുടരുന്നു. കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് നൂറോളം സംഘടനകള്‍ രംഗത്തെത്തിയത്.

കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളണമെന്നും, കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് വിവിധ കര്‍ഷക സംഘടനകള്‍ ദില്ലിയില്‍ നടത്തുന്ന പ്രതിഷേധം ഇന്ന് സമാപിക്കും.

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം മോദി സര്‍ക്കാര്‍ വൈകിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് നൂറോളം കര്‍ഷക സംഘടനകള്‍ രണ്ട് ദിവസത്തെ കര്‍ഷക പാര്‍ലമെന്റ് നടത്തുന്നത്.

അധികാരത്തിലെത്തിയാല്‍ കര്‍ഷകര്‍ക്ക് ഉല്‍പ്പാദന ചെലവിന്റെ 50ശതമാനത്തില്‍ കൂടുതല്‍ താങ്ങുവില നല്‍കുമെന്ന് പറഞ്ഞ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ വാഗ്ദാനം നല്‍കിയ താങ്ങുവില നല്‍കാനാകില്ലെന്ന് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കു്കയാണ് ചെയ്തത്.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യ നടക്കുന്നതെന്ന് അഖിലേന്ത്യ കിസാന്‍സഭാ ജോയിന്റെ സെക്രട്ടറി വിജൂ കൃഷ്ണന്‍ വിമര്‍ശിച്ചു.

രാജ്യത്തെ ഭക്ഷ്യസുരക്ഷ തകരുകയാണ്, മോദി സര്‍ക്കാര്‍ കോര്‍പ്പറേറ്റ് അജണ്ടയാണ് രാജ്യത്ത് നടപ്പാക്കുന്നത്. ഇത് അവസാനിപ്പിക്കാന്‍ തുടര്‍ സമരങ്ങല്‍ ആവശ്യമാണെന്ന് പ്രതിഷേധത്തില്‍ പങ്കെടുത്ത് മേധാ പട്കര്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News