തലയും കയ്യും വെട്ടാന്‍ ബിജെപി; മോദിക്കെതിരെ ഉയരുന്ന കൈകള്‍ ഛേദിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍

പാട്‌ന: നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷമുള്ള ബിജെപി നേതാക്കളുടെ കൊലവിളി തുടരുന്നു. മോദിക്കെതിരെ കൈയ്യുര്‍ത്തുന്നവരുടെ കൈ വെട്ടുമെന്ന് ബിഹാര്‍ ബിജെപി അധ്യക്ഷന്‍.

നിരവധി പ്രതിസന്ധികളെ മറികടന്നാണ് മോദി പ്രധാനമന്ത്രിയായതും രാജ്യത്തെ നയിക്കുന്നതും. മോദിയുടെ പ്രതിച്ഛായ കളങ്കപ്പെടുത്താനുളള ശ്രമം സജീവമാകുകയാണ്.

ഈ സാഹചര്യത്തില്‍ മോദിക്കെതിരെ ഉയരുന്ന കൈകള്‍ ഛേദിക്കപ്പെടണമെന്നാണ് ഉജിയര്‍പുര്‍ നിത്യാനന്ദ റായി ആഹ്വാനം ചെയ്തത്.

ബിഹാര്‍ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുശീല്‍കുമാര്‍ മോഡി വേദിയിലിരിക്കെയാണ് സംസ്ഥാന അധ്യക്ഷന്‍ കൊലവിളി നടത്തിയത്. കൈവെട്ടണമെന്ന് പറഞ്ഞത് ആലങ്കാരികമായാണെന്നാണ് സംഭവം വിവാദമായതോടെ നിത്യാനന്ദ റായിയുടെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News