ജിഷ കൊലപാതകക്കേസ് തുറന്ന കോടതിയിലേക്ക്; വാദം ഇന്നുമുതല്‍

എറണാകുളം: പെരുമ്പാവൂര്‍ ജിഷ കൊലപാതകക്കേസില്‍ തുറന്ന കോടതിയില്‍ ഇന്നുമുതല്‍ വാദം കേള്‍ക്കും. അടച്ചിച്ച കോടതിയിലെ വിചാരണ നടപടികള്‍ക്ക് ശേഷമാണ് ജിഷ കൊലപാതക കേസിലെ വാദം തുറന്ന കോടതിയിലെത്തുന്നത്.

എറണാകുളം പ്രിന്‍സിപ്പല്‍ കോടതിയാണ് കേസ് പരിഗണിക്കുന്നത്. പ്രോസിക്യൂഷന്‍ വാദം കേട്ട ശേഷം കോടതി പ്രതിഭാഗത്തിന്റെ വാദം കേള്‍ക്കും. കേസില്‍ സാമ്പത്തിക ഇടപെടലുകള്‍ നടന്നിട്ടുണ്ടെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടാണ് വിജിലന്‍സ് സമര്‍പ്പിക്കുക.

കേസില്‍ അന്വേഷണ സംഘതലവനും മറ്റ് ഉദ്യോഗസ്ഥരും രഹസ്യ വിചാരണ ഘട്ടത്തില്‍ മൊഴി നല്‍കിയിരുന്നു.

പോസ്റ്റ് മോര്‍ട്ടം നടത്തിയ ഡോക്ടര്‍, ഫോറന്‍സിക് വിദഗ്ധര്‍, ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പടെ നൂറിലധികം സാക്ഷികളെയും വിസ്തരിച്ചു.

2016 ഏപ്രില്‍ 28നാണ് എറണാകുളം ജില്ലയിലെ പെരുമ്പാവൂരില്‍ ജിഷയെന്ന നിയമ വിദ്യാര്‍ത്ഥിനി അതിക്രൂരമായി കൊല ചെയ്യപ്പെട്ടത്.തുടര്‍ന്ന് അമീറുല്‍ ഇസ്ലാം എന്ന ഇതര സംസ്ഥാന തൊഴിലാളി കേസില്‍ അറസ്റ്റിലായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News