വൈറലായി നിത്യയുടെ പ്രസവ സെല്‍ഫി

ലേബർ റൂമിൽ നവജാതശിശുവുമായുള്ള നിത്യാമേനോന്റെ സെൽഫി സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ദക്ഷിണേന്ത്യയില്‍ ഏറ്റവും തിരക്കുള്ള നടിമാരിൽ ഒരാളാണ് നിത്യാമേനോൻ .

സംവിധായകന്റെ കാഴ്ചപ്പാടുള്ള ആർട്ടിസ്റ്റ്. വിജയ് ചിത്രമായ മെർസലിന്‍റെ ചിത്രീകരണത്തിനിടെ നിത്യ വെറുതെ ഒരു സെൽഫി എടുത്തതാണ്. ആ സെൽഫിയാണ് ഇപ്പോൾ സമൂഹമാധ്യങ്ങളിൽ വൈറലായിരിക്കുന്നത്.

ഒരു ആശുപത്രി രംഗം ചിത്രീകരിക്കുന്ന സമയത്താണ് സെൽഫി എടുത്തത്. ലേബര്‍ റൂമില്‍ നിത്യ കുഞ്ഞിനൊപ്പം സെല്‍ഫിയെടുക്കുന്ന ചിത്രം അണിയറ പ്രവര്‍ത്തകരില്‍ ഒരാൾ പകര്‍ത്തുകയായിരുന്നു.

ചിത്രത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രമാണ് നിത്യ ചെയ്തത്. വിജയ് മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളില്‍ എത്തുന്ന സിനിമയില്‍ വിജയുടെ ദളപതി എന്ന അച്ഛന്‍ കഥാപാത്രത്തിന്റെ ഭാര്യ ഐശ്വര്യയുടെ വേഷത്തിലാണ് നിത്യ എത്തിയത്.

ചിത്രത്തിലെ ലേബര്‍ റൂം രംഗങ്ങള്‍ യൂട്യൂബില്‍ പ്രചരിക്കുന്നതിനിടയ്ക്കാണ് നിത്യയുടെ സെല്‍ഫിയും എത്തിയിരിക്കുന്നത്. മൂന്ന് നായികമാരുള്ള മെര്‍സലില്‍ ആദ്യം പ്രധാന നായിക സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത് ജ്യോതികയെയായിരുന്നു.

തെന്നിന്ത്യയിലെ സൂപ്പര്‍ നായികമാരായ സമന്തക്കും കാജള്‍ അഗര്‍വാളിനും പിന്നില്‍ ‘ഒതുങ്ങി’ പോകുമോയെന്ന ഭയത്തില്‍ ജ്യോതിക ആ കഥാപാത്രം വേണ്ടെന്ന് വെച്ചു. ആ വേഷത്തിലാണ് പിന്നീട് നിത്യ എത്തിയത്.

നായകന്‍ ദളപതിക്കും വില്ലന്‍ എസ്.ജെ. സൂര്യക്കുമൊപ്പം ഏറെ പ്രശംസ ലഭിക്കുന്നത് നിത്യ മേനോനാണ്. തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും ശക്തമായ കഥാപാത്രത്തെയാണ് നിത്യ മെര്‍സലില്‍ അവതരിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News