സംഘികള്‍ക്ക് വെട്ടിയരിയാനുള്ളതല്ല ദീപികയുടെ തല; ഹിന്ദുത്വവാദികള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കമല്‍

സഞ്ജയ് ലീല ബെന്‍സാലി ചിത്രം’പദ്മാവതി’യില്‍ അഭിനയിച്ച നടി ദീപിക പദുക്കോണിന്റെ തല വെട്ടണമെന്ന ബിജെപി നേതാവിന്റെ പരാമര്‍ശത്തിന് കമല്‍ഹാസന്റെ മറുപടി. ട്വിറ്ററിലൂടെയാണ് കമല്‍ഹാസന്‍ പ്രതികരിച്ചത്.

വെട്ടിയരിയാനുള്ളതല്ല ദീപികയുടെ തല; സംരക്ഷിക്കപ്പെടേണ്ടതാണ്. അവരുടെ തലക്കാണ് ബഹുമാനം നല്‍കേണ്ടത്.ശരീരത്തേക്കാള്‍.

എന്റെ സിനിമകള്‍ക്കെതിരെയും എതിര്‍പ്പുകള്‍ ഉണ്ടായിട്ടുണ്ട്. തീവ്രവാദം എന്തിന്റെ പേരിലായാലും പരിതാപകരമാണ്’എന്നായിരുന്നു കമല്‍ഹാസന്റെ ട്വീറ്റ്.

ചിത്രത്തിനെതിരെയും അണിയറപ്രവര്‍ത്തകര്‍ക്കെതിരെയും നടത്തുന്ന കൊലവിളിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് വിവിധ മേഖലകളില്‍ നിന്നും ഉയരുന്നത്. ‘പദ്മാവതി’യില്‍ അഭിനയിച്ചെന്ന പേരില്‍ ഏറെ വിമര്‍ശനങ്ങളാണ് ബോളീവുഡ് താരം ദീപികപദുക്കോണിന് നേരിടേണ്ടി വരുന്നത്.

ഇവരുടെ തല വെട്ടുന്നവര്‍ക്ക് ഇനാം പ്രഖ്യാപിച്ച് ബിജെപി നേതാക്കള്‍ കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News