കുറ്റവിമുക്തനായാല്‍ ശശീന്ദ്രന്‍ മന്ത്രിയാകുമോ; ശരത്പ‍വാറുമായുള്ള കൂടിക്കാ‍ഴ്ചയ്ക്ക് ശേഷം പീതാംബരന്‍മാസ്റ്ററുടെ പ്രതികരണം

ദില്ലി: ഫോണ്‍കെണി വിവാദത്തില്‍ ശശീന്ദ്രന്‍ കുറ്റവിമുക്തനായാല്‍ വീണ്ടും മന്ത്രിയാകുമെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടിപി പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു. ദില്ലിയിൽ പാർടി അദ്ധ്യക്ഷൻ ശരത് പവാറുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പിതാബരൻ മാസ്റ്റർ .

ശശീന്ദ്രന്‍ രാജി വയ്ക്കുമ്പോള്‍ തന്നെ ഇക്കാര്യം പാര്‍ട്ടി തീരുമാനിച്ചിരുന്നതാണ്. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് അനുകൂലമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇടതു മുന്നണിയില്‍ വിള്ളലുകള്‍ ഇല്ലെന്നും, എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ തന്നെ അവ പരിഹരിച്ച് മുന്നോട്ട് പോകുമെന്നും പീതാംബരന്‍ മാസ്റ്റര്‍ വ്യക്തമാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel