പൊട്ടിക്കരഞ്ഞ് ഐശ്വര്യറായ്

”നിങ്ങള്‍ എന്താ ചെയ്യുന്നത്? ദയവ് ചെയ്ത് നിര്‍ത്തൂ. പുറത്തു പോകൂ. ഇതൊരു പൊതു പരിപാടിയല്ല. ദയവ് ചെയ്ത് കുറച്ച് മര്യാദ കാണിക്കൂ. നിങ്ങള്‍ക്കിത് എന്തു പറ്റി?”. ഒടുവില്‍ പൊട്ടിക്കരഞ്ഞ് ഐശ്വര്യ ചോദിച്ചു.

മരണമടഞ്ഞ തന്റെ അച്ഛന്റെ ജന്മദിനത്തില്‍ സാമൂഹിക സേവനത്തിനുവേണ്ടി് 100 കുട്ടികളുടെ ചികില്‍സ ഏറ്റെടുത്താണ്‌ അച്ഛനോടുളള തന്റെ സ്‌നേഹം ഐശ്വര്യ പ്രകടിപ്പിച്ചത്.

ഇതിന്റെ ഭാഗമായി കുട്ടികള കാണുന്നതിനും ചികില്‍സ സ്‌പോണ്‍സര്‍ ചെയ്യുന്നതിനുമായി സ്‌മൈല്‍ ചാരിറ്റി സംഘടനയില്‍ എത്തിയതായിരുന്നു ഐശ്വര്യ.
ഐശ്വര്യ എത്തുന്നതറിഞ്ഞ് ഫോട്ടോഗ്രാഫര്‍മാരുടെയും വിഡിയോഗ്രാഫര്‍മാരുടെയും വന്‍ പട തന്നെ സ്ഥലത്ത് എത്തിയിരുന്നു.

ഐശ്വര്യയെ വിടാതെ പിന്തുടര്‍ന്ന് ക്യാമറ ക്ലിക്ക് ചെയ്തുകൊണ്ടേയിരുന്നു. സഹികെട്ട് ഐശ്വര്യ പ്രതികരിച്ചു. ഐശ്വര്യ പലതവണ അഭ്യര്‍ഥിച്ചിട്ടും ഫോട്ടോ ക്ലിക്കുകള്‍ വീണ്ടും വീണ്ടും അമര്‍ന്നു.  ഒടുവില്‍ സഹികെട്ട് ഐശ്വര്യയുടെ കണ്ണുകള്‍ നിറയുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here