വര്‍ഷങ്ങള്‍ എത്ര പിന്നിട്ടാലും ഈ സൗഹൃദം നിലനില്‍ക്കും ; എണ്‍പതുകളിലെ ആ താരങ്ങള്‍ ഒത്തു ചേര്‍ന്നപ്പോള്‍; ചിത്രങ്ങള്‍ കാണാം

വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും ഈ സൗഹൃദം നിലനില്‍ക്കുമെന്ന് ഉറപ്പിച്ച് അവര്‍ വീണ്ടും കണ്ടുമുട്ടി. എട്ടു വര്‍ഷങ്ങളായി തുടരുന്ന ഈ ഒത്തു ചേരലിന്് ഇത്തവണ വേദിയായത് ചെന്നൈയിലെ മഹാബലിപുരം.

പര്‍പ്പിള്‍ നിറത്തില്‍ മുങ്ങിയ ഒത്തു ചേരലിന് വിണ്ണിലെ താരങ്ങള്‍ മണ്ണിലിറങ്ങിയപ്പോള്‍ വെളിവായത് തെന്നിന്ത്യന്‍ സിനിമാ ലോകത്തെ ഒരുമയും സ്‌നേഹവുമായിരുന്നു.

എണ്‍പതുകളില്‍ തെന്നിന്ത്യന്‍ സിനിമയെ അടക്കിവാണ നായികാനായകന്മാരാണ് ചെന്നൈയില്‍ ഒത്തു ചേര്‍ന്നത്. ലിസിയും സുഹാസിനിയും സംഘാടകരുടെ റോളില്‍.

മേനക, പാര്‍വതി, ശോഭന, സുമലതല, നദിയ മൊയ്തു, രേവതി, ചിരഞ്ജീവി, ഖുശ്ബു, റഹ്മാന്‍, ശരത്കുമാര്‍, രാധിക, ജയസുധ, രമ്യ കൃഷ്ണന്‍, അംബിക, വെങ്കിടേഷ് തുടങ്ങിയ മലയാളികള്‍ക്കും പ്രിയപ്പെട്ട താരരാജാക്കന്മാരും റാണിമാരുംഒത്തു ചേരലിനെത്തി

.

ഒത്തു ചേരലിന് എന്നും ഒപ്പമുണ്ടാകാറുള്ള മോഹന്‍ലാലും രജനീകാന്തും ഇത്തവണ യോഗത്തിന് എത്തിയിരുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here