മംഗളം ടിവിയുടെ ലൈസന്‍സ് റദ്ദാക്കണം; സിഇഒ അജിത് കുമാറിനെ പ്രോസിക്യൂട്ട് ചെയ്യണം; ചാനലില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണം; ജുഡീഷ്യല്‍ കമീഷന്‍ റിപ്പോര്‍ട്ട് ശുപാര്‍ശകള്‍ പീപ്പിളിന് #PeopleExclusive

തിരുവനന്തപുരം: മംഗളം ഫോണ്‍ കെണിക്കേസില്‍ ജസ്റ്റിസ് പി.എസ് ആന്റണി കമീഷന്‍ റിപ്പോര്‍ട്ട് ശുപാര്‍ശകള്‍ പീപ്പിള്‍ ടിവിക്ക്.

എകെ ശശീന്ദ്രനെതിരായ ഫോണ്‍കെണിയൊരുക്കിയ മംഗളം ചാനലിനെതിരെ രൂക്ഷമായ കണ്ടെത്തലുകളാണ് പിഎസ് ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ടിലുള്ളത്.

സംപ്രേക്ഷണ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച മംഗളം ചാനലിന്റെ ലൈസന്‍സ് റദ്ദാക്കുന്ന കാര്യം ആലോചിക്കണമെന്നാണ് ഗൗരവമേറിയ ശുപാര്‍ശ.

അശ്ലീല സംഭാഷണം എഡിറ്റ് ചെയ്യാതെ പ്രക്ഷേപണം ചെയ്ത ചാനല്‍ സിഇഒ അജിത് കുമാറിനെ പ്രോസിക്യൂട്ട് ചെയ്യണം. മംഗളം ചാനലിനെതിരെ രജിസ്ട്രര്‍ ചെയ്ത രണ്ട് കേസുകളുമായി മുന്നോട്ട് പോകാം.

മംഗളത്തിന്റെ സംപ്രേക്ഷണം ആരംഭിക്കുന്ന ദിവസം എക്‌സ്‌ക്ലൂസീവ് ആയി വാര്‍ത്ത പ്രക്ഷേപണം ചെയ്യുന്നതിന് വേണ്ടി ഫോണ്‍കെണി ഒരുക്കി. ഇത് സംബന്ധിച്ച് അന്വേഷണം നടത്തുന്നതിനായി ജുഢീഷ്യല്‍ കമ്മീഷനെ നിയമികുക വഴി സര്‍ക്കാര്‍ ഖജനാവിന് നഷ്ടം സംഭവിച്ചിട്ടുണ്ട്. ചാനലില്‍ നിന്ന് ഈ നഷ്ടപരിഹാരം ഇടാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഇന്ന് രാവിലെ 10നാണ് പിഎസ് ആന്റണി സെക്രട്ടറിയേറ്റിലെത്തി 405 പേജുളള 2 വോള്യമുളള റിപ്പോര്‍ട്ട് കൈമാറിയത്.

22 സാക്ഷികളില്‍ 17 പേര്‍ കമ്മീഷന് മുന്നില്‍ ഹാജരായി. ശാസ്ത്രീയ തെളിവുകള്‍ അടക്കം പരിശോധിച്ചാണ് കമ്മീഷന്‍ നിഗമനത്തിലെത്തി ചേര്‍ന്നതെന്ന് പിഎസ് ആന്റണി അറിയിച്ചു.

കേസിലെ സുപ്രധാനമായ തെളിവായ ശബ്ദരേഖ ചാനല്‍ മേധാവിമാര്‍ കമ്മീഷന് മുന്നില്‍ ഹാജരാക്കിയിട്ടില്ല. ഒപ്പം പരാതികാരിക്ക് ആര്‍ത്തിച്ച് നോട്ടീസ് അയച്ചിട്ടും അവരും കമ്മീഷനോട് സഹകരിക്കാന്‍ തയ്യാറായിട്ടില്ല.

2017 മാര്‍ച്ച് 26നാണ് ഫോണ്‍കെണി വിവാദത്തെ തുടര്‍ന്ന് എകെ ശശീന്ദ്രന്‍ രാജിവെച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News