മോദി സര്‍ക്കാരിന് തിരിച്ചടി; ഐഎഫ്എഫ്‌ഐയില്‍ ‘എസ് ദുര്‍ഗ’ പ്രദര്‍ശിപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്

കൊച്ചി: ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത എസ് ദുര്‍ഗ പ്രദര്‍ശിപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്.

ചിത്രം ആദ്യം ഉള്‍പ്പെടുത്തിയിരുന്നെങ്കിലും വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ഇടപെട്ട് പിന്‍വലിക്കുകയായിരുന്നു. ഇതിനെതിരെ സനല്‍ കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.

ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍നിന്ന് മറാത്തി സംവിധായകന്‍ രവി ജാദവിന്റെ ‘ന്യൂഡും’ പിന്‍വലിച്ചിരുന്നു. ചിത്രങ്ങള്‍ പിന്‍വലിച്ചതില്‍ പ്രതിഷേധിച്ച് ജൂറി തലവന്‍ സുജോയ് ഘോഷ് നേരത്തെ രാജിവച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News