അതിരപ്പിള്ളി പദ്ധതി നടപ്പാക്കാതെ ഊര്‍ജ പ്രതിസന്ധിക്ക് പരിഹാരം കാണാനാവില്ലെന്ന് മന്ത്രി എം.എം മണി; പദ്ധതി നടപ്പാക്കണമെന്നാണ് സിപിഐഎം നിലപാട്

തൃശൂര്‍: അതിരപ്പിള്ളി പദ്ധതി നടപ്പാക്കാതെ സംസ്ഥാനത്തിന്റെ ഊര്‍ജ പ്രതിസന്ധിക്ക് പരിഹാരം കാണാനാവില്ലെന്ന് വൈദ്യുത മന്ത്രി എം.എം മണി.

പദ്ധതിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെങ്കിലും സിപിഐഎം നിലപാട് പദ്ധതി നടപ്പാക്കണമെന്നാണെന്ന് മന്ത്രി പറഞ്ഞു. എല്ലാ കക്ഷികളും ഇതിനായി സമവായത്തിലെത്തണമെന്നും എം.എം മണി തൃശൂരില്‍ ആവശ്യപ്പെട്ടു

അതിരപ്പിള്ളി പദ്ധതി സമവായത്തിലൂടെ നടപ്പാക്കുക എന്ന ആശയത്തിലൂന്നി കെഎസ്ഇബി വര്‍ക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ തൃശൂരില്‍ നടത്തിയ വൈദ്യുതി വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്താണ് മന്ത്രി എം.എം മണി നിലപാട് വ്യക്തമാക്കിയത്.

പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. എങ്കിലും പദ്ധതി നടപ്പാക്കണമെന്നാണ് സിപിഐഎം നിലപാട്. നൂറ്റിയറുപത്തിമൂന്ന് മൈഗാവാട്ട് വൈദ്യുതിയാണ് പദ്ധതി നടപ്പായാല്‍ സംസ്ഥാനത്തിന് കൂടുതല്‍ ലഭിക്കുക.

ഏറ്റവും കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുന്ന ജലവൈദ്യുത പദ്ധതിയും അതിരപ്പിള്ളി മാത്രമാണ്. ഇത് നടപ്പായാല്‍ പുറത്തു നിന്ന് വാങ്ങുന്ന വൈദ്യുതിയില്‍ കുറവു വരുത്താനാകുമെന്നും അദ്ദേഹം പറഞ്ഞു

സമവായത്തിലൂടെ മാത്രമേ പദ്ധതി നടക്കാപ്പാനാകു. കക്ഷികള്‍ ഇതിനു മുന്‍കൈയെടുക്കണമെന്നും എം.എം മണി ആവശ്യപ്പെട്ടു. എളമരം കരീം, കെ.ഓ ഹബീബ്, എ.എന്‍ രാജന്‍ തുടങ്ങിയവര്‍ക്കൊപ്പം ഐഎന്‍ടിയുസി നേതാക്കളും പരിപാടിയില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News