പത്തുവര്‍ഷം അമ്പലനടയില്‍ ഭിക്ഷാടനം; വര്‍ഷങ്ങള്‍ക്ക് ശേഷം അതേ അമ്പലത്തില്‍ സംഭാവന നല്‍കിയ തുക ഞെട്ടിക്കുന്നത്

മൈസുരു: അമ്പലനടയില്‍ ഭിക്ഷാടനത്തിനെത്തിനിരുന്ന സ്ത്രീ പത്തുവര്‍ഷങ്ങള്‍ക്ക് ശേഷം അമ്പലത്തിലേക്ക് സംഭാവന നല്‍കിയത്

രണ്ടര ലക്ഷം രൂപ. മൈസൂരിലെ വോണ്ടിക്കോപ്പല്‍ പ്രസന്ന ആഞ്ജനേയ സ്വാമിക്ഷേത്ര നടയില്‍ ഭിക്ഷയാചിച്ചിരുന്ന 85കാരിയാണ് വര്‍ഷങ്ങളായി സ്വരൂപിച്ച രണ്ടര ലക്ഷം രൂപ ക്ഷേത്രത്തിന് സംഭാവന ചെയ്തത്.

10 വര്‍ഷത്തോളമായി ക്ഷേത്രത്തിനു മുന്‍വശത്ത് ഭിക്ഷയെടുക്കുകയാണ് സീതാലക്ഷ്മി. ഇങ്ങനെ ലഭിച്ച തുകയാണ് ക്ഷേത്രത്തിന് കൈമാറിയത്.

ആദ്യം 30,000 രൂപയും ശേഷം രണ്ടു ലക്ഷം രൂപയുമാണ് സീത ലക്ഷ്മി ക്ഷേത്രത്തിനു സംഭാവനയായി നല്‍കിയത്. ക്ഷേത്രത്തിലെ ഭക്തര്‍ തനിക്ക് ദാനം തന്ന തുകയാണിത്. ഇത് ക്ഷേത്രത്തിന് അവകാശപ്പെട്ടതാണെന്നും ഇവര്‍ പറഞ്ഞു.

പണം താന്‍ സൂക്ഷിക്കുകയാണെങ്കില്‍ ആരെങ്കിലും അത് മോഷ്ടിക്കും, അതിനാല്‍ സംരക്ഷിക്കുന്ന ക്ഷേത്രത്തിനു തുക കൈമാറാന്‍ തീരുമാനിക്കുകയായിരുന്നു.

സീതാലക്ഷ്മി ഭക്തരോട് ഒരിക്കലും ഭീക്ഷ യാചിച്ചില്ലെന്നും ഭക്തര്‍ ഇഷ്ടപ്പെടുന്ന തുക അവര്‍ക്ക് നല്‍കുകയാണ് ചെയ്യാറുളളതെന്നും ക്ഷേത്ര ട്രസ്റ്റി എം ബസവ രാജ് പറഞ്ഞു.

സംഭാവനയുടെ വാര്‍ത്ത പ്രചരിച്ചതോടെ നിരവധി പേര്‍ സീതാലക്ഷ്മിക്ക് കൂടുതല്‍ തുക നല്‍കാനും അനുഗ്രഹം വാങ്ങാനും എത്തുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News