നികുതി വെട്ടിപ്പ്; കുരുക്ക് മുറുകിയപ്പോള്‍ 18 ലക്ഷം രൂപ അടച്ച് ഫഹദ് ഫാസില്‍

ആലപ്പുഴ: നികുതി വെട്ടിക്കാന്‍ പുതുച്ചേരിയില്‍ ആഡംബര വാഹനം രജിസ്റ്റര്‍ ചെയ്ത സംഭവത്തില്‍, നികുതിയടച്ച് തലയൂരി നടന്‍ ഫഹദ് ഫാസില്‍. ആലപ്പുഴ ആര്‍.ടി.ഒ ഓഫീസിലെത്തി 17.68 ലക്ഷം രൂപയാണ് ഫഹദ് നികുതിയിനത്തില്‍ അടച്ചത്.

വ്യാജരേഖകള്‍ ഉപയോഗിച്ച് ആഡംബര കാര്‍ പുതുച്ചേരിയില്‍ റജിസ്റ്റര്‍ ചെയ്തുവെന്ന ആരോപണത്തില്‍ ഫഹദ് ഫാസിലിന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് താരം നികുതിയടച്ച് കേസില്‍ നിന്ന് തലയൂരിയത്.

ആഡംബര വാഹനങ്ങള്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഇരുപത് ലക്ഷം രൂപ വരെ നികുതി നല്‍കണം. എന്നാല്‍ പുതുച്ചേരിയില്‍ ഒന്നര ലക്ഷം രൂപ മാത്രം നല്‍കിയാല്‍ മതി. പുതുച്ചേരിയില്‍ താമസിക്കുന്ന ആളുടെ പേരില്‍ മാത്രമേ കാര്‍ റജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കൂ. ഈ ചട്ടം ലംഘിച്ച് വ്യാജമേല്‍വിലാസം ഉണ്ടാക്കി ഫഹദ് പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

നടനും ബിജെപി എംപിയുമായ സുരേഷ് ഗോപിയും പുതുച്ചേരി റജിസ്‌ട്രേഷന്റെ മറവില്‍ നികുതി വെട്ടിച്ചിട്ടുണ്ട്. വ്യാജ വിലാസത്തില്‍ ഔഡി ക്യൂ 7 റജിസ്റ്റര്‍ ചെയ്താണ് സുരേഷ് ഗോപി നികുതി വെട്ടിപ്പ് നടത്തിയത്. ഇതേ കാറാണ് എംപി എന്ന നിലയില്‍ സുരേഷ് ഗോപി ഉപയോഗിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News