സിപിഐഎം പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം; രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ പിടിയില്‍

തിരുവനന്തപുരം: കാട്ടാക്കടയില്‍ സിപിഐഎം പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ പിടിയില്‍.

അല്‍ അമീന്‍, അര്‍ഷാദ് എന്നിവരാണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവരെ പൊലീസ് പിടികൂടിയത്.

കാട്ടാക്കട ദേശാഭിമാനി ഏജന്റും സിപിഐഎം പ്രവര്‍ത്തകനുമായ ശശി കുമാറിനെയാണ് ബൈക്കിലെത്തിയ സംഘം വെട്ടിയും അടിച്ചും കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഞായറാഴ്ച രാവിലെയാണ് സംഭവം നടന്നത്. തലയിലും കൈകാലുകള്‍ക്കും ഗുരുതരമായി പരുക്കേറ്റ ശശികുമാറിനെ നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

പത്ര വിതരണത്തിനായി ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ശശി കുമാറിനെ പിന്നിലെത്തിയ സംഘം ഇരുമ്പ് വടി ഉപയോഗിച്ച് അടിക്കുകയായിരുന്നു. അടിയേറ്റ് ബൈക്ക് മറിഞ്ഞ് നിലത്തുവീണ ശശിയെ പിന്നാലെത്തിയ സംഘം വീണ്ടും വെട്ടി. അക്രമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഓടിയ ശശി കുമാറിനെ സംഘം പിന്തുടര്‍ന്നു അടിച്ചു.

തുടര്‍ന്ന് സമീപത്തെ പെട്രോള്‍ പമ്പില്‍ കയറിയാണ് ശശി കുമാര്‍ രക്ഷപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News