സെക്രട്ടറിയേറ്റില്‍ മാധ്യമ വിലക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ മാധ്യമ വിലക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്.

സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണമാണ് ചാനലുകളുടെ ഒ.ബി വാനുകള്‍ സെക്രട്ടറിയേറ്റില്‍ ഇന്ന് രാവിലെ കയറ്റാത്തതിന് കാരണമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകര്‍ക്കോ, ചാനല്‍ ക്യാമറകള്‍ക്കോ ഒരു തരത്തിലുള്ള വിലക്കും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

നേരത്തെ മാധ്യമങ്ങള്‍ക്ക് സെക്രട്ടറിയേറ്റില്‍ വിലക്കേര്‍പ്പെടുത്തിയെന്ന തരത്തില്‍ തെറ്റായ വാര്‍ത്ത പ്രചരിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here