ലൈംഗീക ബന്ധത്തിനായി മുറിയിലേക്ക് വിദ്യാര്‍ത്ഥി എത്തുന്നതും കാത്തിരുന്ന അധ്യപികയെ തേടിയെത്തിയത് പൊലീസ്

ആദിമ കാലം മുതല്‍ നമ്മള്‍ ഏറ്റവും പവിത്രമായി കാണുന്നതാണ് ഗുരു ശിഷ്യ ബന്ധം. മാതാവും, പിതാവും കഴിഞ്ഞാല്‍ പിന്നെ ഗുരുവിനാണ് അടുത്ത സ്ഥാനം. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി ലഭിക്കുന്ന ചില വാര്‍ത്തകള്‍ കണ്ടാല്‍ നമ്മള്‍ ഞെട്ടിപ്പോകും.

കൊല്ലത്ത് വിദ്യാര്‍ത്ഥിനി അധ്യാപികമാരുടെ പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത സംഭവമൊക്കെ ഗുരു ശിഷ്യബന്ധത്തിന്റെ പവിത്രത ചോദ്യം ചെയ്ത സംഭവങ്ങളില്‍ ഒന്നായിരുന്നു. ഇപ്പോഴിതാ പാശ്ചാത്യ നാട്ടില്‍ നിന്നാണെങ്കിലും ഈ വാര്‍ത്തയും ഒരുപാട് ചോദ്യങ്ങള്‍ ലോക മനസാക്ഷിക്ക് മുന്നില്‍ ഉന്നയിക്കുന്നു.

ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ഥിയെ ലൈംഗിക ബന്ധത്തിന് ക്ഷണിച്ച ഇരുപത്തിരണ്ടുകാരിയായ അധ്യാപിക അറസ്റ്റിലായ സംഭവമാണ് ഇപ്പോള്‍ പാശ്ചാത്യ നാടുകളിലെ പാപ്പരാസികള്‍ ആഘോഷിക്കുന്നത്. സംഭവം നടന്നത് അമേരിക്കയിലെ ഒക്ലഹോമയിലാണ്. യൂകോണിലെ സ്‌കൂള്‍ അധ്യാപികയാണ് വിദ്യാര്‍ഥിയെ ലൈംഗിക ബന്ധത്തിന് ക്ഷണിച്ച് ഒടുവില്‍ പിടിയിലായത്.

കുട്ടിയുടെ മൊബൈലിലേക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ചു കൊടുത്താണഅ അധ്യാപിക തന്റെ ആവശ്യം അറിയിച്ചത്. വിദ്യാര്‍ഥിയുടെ മാതാപിതാക്കള്‍ മൊബൈല്‍ ഫോണിലെ സന്ദേശങ്ങളും ചിത്രങ്ങളും കണ്ടതോടെ പൊലീസില്‍ വിവരം അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

വീട്ടിലെ മുറിയില്‍ കാന്‍ഡില്‍ ലൈറ്റ് ഒരുക്കി ലൈംഗിക ബന്ധത്തിനായി വിദ്യാര്‍ത്ഥി വരുന്നതും കാത്തിരുന്ന അധ്യാപികയുടെ അടുത്തേക്ക് വിദ്യാര്‍ഥിയ്ക്ക് പകരം എത്തിയത് പൊലീസാണ്. കുട്ടിയുടെ ഫോണ്‍ പൊലീസിന് കൈമാറിയതോടെ വിദ്യാര്‍ഥിയുടെ പേരില്‍ അധ്യാപികയുമായി ചാറ്റ് ചെയ്തത് പൊലീസ് ആയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ലൈംഗികതയ്ക്ക് പ്രേരിപ്പിച്ചതിന് അധ്യാപികയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്.

എന്നാല്‍ കുട്ടിയുമായി നേരത്തെ ഇവരെ ബന്ധപ്പെട്ടിട്ടുണ്ടാകാമെന്ന മാതാപിതാക്കളുടെ സംശയത്തെ തുടര്‍ന്ന് കുട്ടിയുടെ മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കി. അധ്യാപിക മുമ്പും കുട്ടിയെ ദുരുപയോഗപ്പെടുത്തിയിട്ടുണ്ടെന്നതിന് തെളിവുകള്‍ ലഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

വിദ്യാര്‍ത്ഥി നേരത്തെയും അധ്യാപികയുടെ അടുത്ത് എത്തിയതായി പൊലീസിന് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

വിദ്യാര്‍ഥി തന്റെ സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങള്‍ അയച്ചുതരാറുണ്ടായിരുന്നെന്ന് യുവതി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News