യോഗി പൊലീസിന്റെ മുസ്ലീംവിരുദ്ധത ഇങ്ങനെയും; യോഗിയുടെ യോഗത്തിനെത്തിയ മുസ്ലീം യുവതിയുടെ പര്‍ദ ബലമായി അഴിപ്പിച്ചു

ലഖ്‌നൗ: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുത്ത യോഗത്തിനെത്തിയ മുസ്ലീം യുവതിയുടെ പര്‍ദ പൊലീസുകാര്‍ ബലമായി നീക്കി. ബല്ലിയ ജില്ലയില്‍ കഴിഞ്ഞദിവസമാണ് സംഭവം.

ബിജെപി പ്രവര്‍ത്തക കൂടിയായ സൈറയ്ക്കാണ് ഇത്തരമൊരു അനുഭവം നേരിടേണ്ടി വന്നത്.

തലയില്‍ കാവി ഷാള്‍ ഇട്ടാണ് സൈറ പരിപാടി നടക്കുന്ന സ്ഥലത്തെത്തിയത്. സദസ്സില്‍ ഇരുന്ന ശേഷം ഷാള്‍ മാറ്റി. അപ്പോഴാണ് സ്ഥലത്തുണ്ടായിരുന്ന പൊലീസുകാര്‍ പര്‍ദ കണ്ടത്. ഉടന്‍ തന്നെ വനിതാ പൊലീസുകാര്‍ അടുത്തെത്തി, പര്‍ദ ഊരാന്‍ ആവശ്യപ്പെട്ടു. പൊലീസുകാരുടെ സ്വരം ഭീഷണിയിലേക്ക് കടന്നപ്പോള്‍ സൈറ പര്‍ദ അഴിച്ചുമാറ്റുകയായിരുന്നു.

പര്‍ദയുടെ അടിയില്‍ ധരിച്ച സാരിയിലാണ് സൈറ പിന്നീട് ചടങ്ങില്‍ പങ്കെടുത്തത്.

പര്‍ദ അഴിപ്പിക്കുന്നത് ഒരു പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍ ക്യാമറയില്‍ പകര്‍ത്തിയിരുന്നു. ഇത് ദേശീയമാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News