ജയിലിനുള്ളില്‍ നിന്ന് മുഹമ്മദ് നിസാം വധഭീഷണി മുഴക്കുന്നു; പരാതിയുമായി സഹോദരന്മാര്‍ രംഗത്ത്

സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന മുഹമ്മദ് നിസാമിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം.

ജയിലിനുള്ളില്‍ നിന്ന് മുഹമ്മദ് നിസാം വധഭീഷണി മുഴക്കുന്നുവെന്ന് ആരോപിച്ച് സഹോദരങ്ങള്‍ നല്‍കിയ പരാതിയിലാണ് തൃശൂര്‍ ക്രൈംബ്രാഞ്ച് യൂണിറ്റ് അന്വേഷണം ആരംഭിച്ചത്.

സഹോദരങ്ങളെയും സ്വന്തം കമ്പനിയുടെ മാനേജറെയും കൊല്ലുമെന്ന് ഭീഷണി മുഴക്കുന്നതായി മുമ്പ് പലവട്ടം മുഹമ്മദ് നിസാമിനെതിരെ പോലീസിന് പരാതികള്‍ ലഭിച്ചിരുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് നേരിട്ട് ഫോണ്‍ വിളിച്ച് നിസാം വധ ഭീഷണിമുഴക്കുന്നതിന്റെ ശബ്ദരേഖകളും പുറത്തുവന്നതാണ്.

സ്വത്തുസംബന്ധമായും കമ്പനിയിലെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും മുഹമ്മദ് നിസാം ഭീഷണി തുടര്‍ന്നതോടെയാണ് സദോഹരങ്ങളായ അബ്ദുള്‍ റസാഖ്, അബ്ദുള്‍ നിസാര്‍, ബിസിനസ് പങ്കാളി ബഷീര്‍ അലി എന്നിവര്‍ ഡിജിപിക്ക് നേരിട്ട് പരാതി നല്‍കിയത്.

അപായപ്പെടുത്താന്‍ ജയിലില്‍ കഴിയുന്ന രണ്ട് ഗുണ്ടകള്‍ക്ക് പണം നല്‍കി എന്നാണ് പരാതി. ബാങ്കില്‍ നിന്ന് പണം കൈമാറ്റം ചെയ്തതിന്റെ രേഖകള്‍ സഹിതമാണ് പരാതി.

ജീവന്‍ അപകടത്തിലാണെന്നും സുരക്ഷ നല്‍കണമെന്നും വ്യക്തമാക്കി ഹൈക്കോടതിയിലും ഇവര്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.

പരാതിയില്‍ നടപടി സ്വീകരിക്കാനുള്ള ഡിജിപിയുടെ നിര്‍ദ്ദേശ പ്രകാരം ക്രൈംബ്രാഞ്ച് മൊഴി രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചു.

കണ്ണൂര്‍ ജയിലിലെ സ്വാധീനം ഉപയോഗിച്ചാണ് ഭീഷണി മുഴക്കുന്നതെന്നും പൂജപ്പുര ജയിലിലേക്ക് നിസാമിനെ മാറ്റണമെന്നും ആവശ്യപ്പെട്ട് സഹോദരങ്ങള്‍ ജയില്‍ അധികൃതര്‍ക്കും അപേക്ഷ നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News