ഫോണ്‍കെണി: മംഗളത്തിന്റേത് റേറ്റിംങ് ഉയര്‍ത്തുന്നതിന് വേണ്ടി നടത്തിയ ക്രിമിനല്‍ ഗൂഢാലോചന; ജസ്റ്റിസ് പി.എസ്.ആന്‍റണി കമീഷൻ റിപ്പോർട്ട് മന്ത്രിസഭ അംഗീകരിച്ചു

മുന്‍ മന്ത്രി എ.കെ.ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍ കെണി വിവാദത്തില്‍ ജസ്റ്റിസ് പി.എസ്.ആന്റണി കമ്മിഷന്‍ റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചു.

മംഗളം ചാനലിന്റെ ലൈസന്‍സ് റദ്ദാക്കുക, ചാനല്‍ സിഇഒ അജിത് കുമാറിനെ പ്രോസിക്യൂട്ട് ചെയ്യുക, ഫോണ്‍ സംഭാഷണം സംപ്രേഷണം ചെയ്തതിന്റെ രാഷ്ട്രീയ മാനങ്ങള്‍ അന്വേഷിക്കുക തുടങ്ങിയവയാണ് പ്രധാന ശുപാര്‍ശകള്‍.

റിപ്പോര്‍ട്ടിലുള്ള 16 ശുപാര്‍ശകള്‍ പരിശോധിച്ച് ആവശ്യമായ നടപടിക്ക് മന്ത്രിസഭായോഗം തീരുമാനിച്ചു.

മംഗളം ചാനല്‍ ഉദ്ഘാടന ദിനം തന്നെ ചാനലിന്റെ റേറ്റിങ് കൂട്ടുവാനായി നടത്തിയ ക്രിമിനല്‍ ഗൂഢാലോചനയാണ് സംസ്ഥാനത്തെ ഒരു മന്ത്രിയുടെ രാജിയിലേക്ക് നയിച്ചതെന്ന് ജസ്റ്റിസ് പി എസ് ആന്റണി കമ്മിഷന്‍ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് അംഗീകരിച്ച മന്ത്രിസഭാ യോഗം റിപ്പോര്‍ട്ടിലെ 16 ശുപാര്‍ശകളില്‍ തുടര്‍നടപടിയെടുക്കാനും തീരുമാനിച്ചു.

മംഗളം ചാനലിനന്റെ ലൈസന്‍സ് റദ്ദാക്കുക, ചാനല്‍ സി ഇ ഒ അജിത് കുമാറിനെ പ്രോസിക്യൂട്ട് ചെയ്യുക, ഇതുമായി ബന്ധപ്പെട്ടുള്ള കേസുകളില്‍ ക്രിമിനല്‍ നടപടി സ്വീകരിക്കുക, മാധ്യമങ്ങളുമായി മന്ത്രിമാര്‍ ഇടപെടുന്നതിന് പെരുമാറ്റ ചട്ടം കൊണ്ടുവരുക, ദൃശ്യ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് പ്രസ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിയമത്തില്‍ ഭേദഗതി കൊണ്ടുവരുക എന്നീ 1 മുതല്‍ 5 വരെയും 7 മുതല്‍ 16 വരെയുമുള്ള ശുപാര്‍ശകളില്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സെക്രട്ടിതല സമിതി പരിശോധന നടത്തി തുടര്‍നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ഫോണ്‍ സംഭാഷണം സംപ്രേഷണം ചെയ്തതിന്റെ രാഷ്ട്രീയ മാനങ്ങള്‍ അന്വേഷിക്കുന്നതില്‍ തുടര്‍ നടപടി സ്വീകരിക്കുന്നതിന് വേണ്ടി ഉഏജയെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി വ്യക്തമാക്കി.

കമ്മീഷന്‍ റിപ്പോര്‍ട്ടിലൂടെ എ.കെ ശശീന്ദ്രന്‍ കുറ്റക്കാരനല്ല എന്ന് തെളിഞ്ഞ പശ്ചാത്തലത്തില്‍ ശശീന്ദ്രന് മന്ത്രിസഭയിലെക്ക് തിരിച്ചുവരുന്നതില്‍ തടസമില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു.

ഇതിലൂടെ ശശിന്ദ്രന്റെ മന്ത്രിസഭയിലെക്കുള്ള പുന പ്രവേശം വേഗത്തിലാകുമെന്ന സൂചനയാണ് മുഖ്യമന്ത്രി നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News