ഉയര്‍ന്ന മാര്‍ക്ക് നേടിയിട്ടും പിഎസ്‌സിയുടെ വിചിത്ര നിലപാടില്‍ അവതാളത്തിലാക്കുന്നത് 23,000 ചെറുപ്പക്കാരുടെ ഭാവി; ജോലി സാധ്യത സ്വാശ്രയസ്ഥാപനത്തിന് വേണ്ടി അട്ടിമറിക്കുന്നു; പരാതിയുമായി ഉദ്യോഗാര്‍ത്ഥികള്‍

PSC പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയിട്ടും പിഎസ്‌സിയുടെ വിചിത്ര നിലപാട് മൂലം നിയമനത്തില്‍ പിന്നാക്കം പോകുന്നെന്ന പരാതിയുമായി ഒരു കൂട്ടം ഉദ്യോഗാര്‍ത്ഥികള്‍.

സര്‍ക്കാരിന്റെ VHSC കോഴ്‌സ് പഠിച്ചിറങ്ങുന്ന ഉദ്യോഗാര്‍ത്ഥികളുടെ ജോലി സാധ്യത ഒരു സ്വാശ്രയസ്ഥാപനത്തിന് വേണ്ടി അട്ടിമറിക്കുന്നു. PSC പരീക്ഷയില്‍ 81 മാര്‍ക്ക് നേടിയ നേടിയ ഉദ്യോഗാര്‍ത്ഥിക്ക് ജോലി ലഭിച്ചത്, അതേ പരീക്ഷയില്‍ മൂന്ന് മാര്‍ക്ക് നേടിയ ഉദ്യോഗാര്‍ത്ഥിക്ക് സര്‍ക്കാര്‍ ജോലി ലഭിച്ച ശേഷം. PSCയുടെ വിചിത്ര തീരുമാനം അവതാളത്തിലാക്കുന്നത് 23000 ചെറുപ്പക്കാരുടെ ഭാവിയാണ്.

കൃഷി വകുപ്പിലെ ഏറ്റവും താഴ്ന്ന തസ്തികയായ കൃഷി അസിസ്റ്റന്റ് ഗ്രേഡ് 2 ലേക്ക് PSC നടത്തുന്ന പരീക്ഷ നടപടികള്‍ അല്‍പ്പം വിചിത്ര സ്വഭാവം ഉളളതാണ്. മൂന്ന് തരം വിദ്യാഭ്യാസ യോഗ്യത ഉളളവരാണ് ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്നത്. കൃഷി പ്രധാന വിഷയമായി എടുത്ത് പഠിക്കുന്ന ഡിഗ്രി, ഡിപ്ലോാമ, VHSC എന്നീ മൂന്ന് വിഭാഗത്തില്‍ നിന്നുളളവരാണ് ഇതിലെ ഉദ്യോഗാര്‍ത്ഥികള്‍.

ഡിഗ്രി/ഡിപ്ലോമ ബിരുദദാരികള്‍ക്ക് ഒരു റാങ്ക് ലിസ്റ്റും, VHSC അഗ്രിക്കള്‍ച്ചര്‍ വിഭാഗക്കാര്‍ക്ക് മറ്റൊരു റാങ്ക് ലിസ്റ്റും PSC പ്രസിദ്ധീകരിക്കുന്നത്. ഇനിയാണ് ഇതിലെ രസകരമായ കാര്യം. ഡിഗ്രി/ഡിപ്ലോമക്കാര്‍ ഉള്‍പ്പെടുന്ന ഒന്നാം പൂളില്‍ എത്ര പേര്‍ പരീക്ഷ എ!ഴുതിയാലും അവരെല്ലാം റാങ്ക് പട്ടികയില്‍ ഉള്‍പെടും.

അവര്‍ക്ക് ജോലിയും ലഭിക്കും. ആ പട്ടികയിലെ എല്ലാവര്‍ക്കും നിയമനം ലഭിച്ച ശേഷമാണ് രണ്ടാം പൂളില്‍ പെട്ട VHSCക്കാരെ പരിഗണക. 2009ല്‍ PSC നടത്തിയ കൃഷി അസിസന്റ് പരീക്ഷയില്‍ ഒരേ ചോദ്യാവലിയുടെ അടിസ്ഥാനത്തില്‍ ഡിഗ്രി, VHSCക്കാര്‍ പരീക്ഷ എഴുതിയപ്പോള്‍ കേവലം 3 മാര്‍ക്ക് വാങ്ങിയ ഉദ്യോഗാര്‍ത്ഥിക്ക് ജോലി ലഭിച്ച് മാസങ്ങള്‍ കഴിഞ്ഞാണ് 81 മാര്‍ക്ക് നേടിയ VHSCകാരന് ജോലി ലഭിച്ചത്.

PSCയുടെ വിവേചനരഹിതമായ തീരുമാനത്തിനെതിരെ നിരവധി നിവേദനങ്ങള്‍ നല്‍കിയിട്ടും ഫലം ഇല്ലെന്നാണ് VHSCക്കാരനായ കാട്ടക്കട സ്വദേശി വിഷ്ണുവിന്റെ പരാതി.

ഒരേ പരീക്ഷയില്‍ ഒരേ ചോദ്യാവലിയുടെ അടിസ്ഥാനത്തില്‍ പരീക്ഷ എഴുതുന്നവരെ തരം തിരിച്ച് യുക്തിരഹിതമായി റാങ്ക് പട്ടിക തയ്യാറാക്കുന്ന PSCയുടെ നിലപാട് തിരുത്തി ഏകീകൃക കട്ട് ഓഫ് കൊണ്ടുവരണമെന്നാണ് VHSCകാരുടെ ആവശ്യം.

കേരളത്തില്‍ 50 വിദ്യാര്‍ത്ഥികള്‍ മാത്രം പഠിക്കുന്ന സ്വാശ്രയ ഡിപ്ലോമ കോഴ്‌സിനും PSCയുടെ അംഗീകാരം ലഭിക്കുമ്പോള്‍ പ്രതിവര്‍ഷം 4000 പേര്‍ പഠിക്കുന്ന VHSC കോഴ്‌സിന് രണ്ടാം പരിഗണന ലഭിക്കുന്നത് ദൂരൂഹമാണ്. രണ്ടര ലക്ഷം ഫീസ് വാങ്ങുന്ന ഈ സ്വാശ്രയ കോഴ്‌സില്‍ പഠിക്കുന്ന 50 വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ് തങ്ങളെ തഴയുന്നതെന്നാണ് ഇവരുടെ ആവലാതി.

അടുത്തിടെ കഴിഞ്ഞ കൃഷി അസിസ്റ്റന്റ് ഗ്രേഡ് 2 പരീക്ഷയുടെ റാങ്ക് പട്ടികയിലെങ്കിലും ഈ ചിറ്റമ്മ നയം അവസാനിപ്പിക്കണമെന്ന അഭ്യര്‍ത്ഥനയാണ് ഇവര്‍ക്കുളളത്. വിവേചനരഹിതമായ റാങ്ക് പട്ടിക തയ്യാറാക്കുന്നതിനെതിരെ ടിവി രാജേഷ് എംഎല്‍എയുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി നല്‍കിയ ഉറപ്പാണ് ഇപ്പോള്‍ ഇവരുടെ ഏകപ്രതീക്ഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News