സുകോമള്‍ സെന്നിന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

സുകോമള്‍ സെന്നിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.
ലോക ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിനും ഇന്ത്യയിലെ പുരോഗമന രാഷ്ട്രീയ പ്രസ്ഥാനത്തിനും വലിയ നഷ്ടമാണ് സുകോമള്‍ സെന്നിന്റെ നിര്യാണം മൂലം ഉണ്ടായിട്ടുളളത്.

തൊഴിലാളികളുടെ അവകാശങ്ങള്‍ക്കുവേണ്ടി വിട്ടുവീഴ്ചയില്ലാതെ പൊരുതുന്നതിനും ആ പോരാട്ടത്തിനാധാരമായ വസ്തുതകള്‍ യുക്തിപൂര്‍വ്വം അധികാരികളുടെ മുന്നില്‍ അവതരിപ്പിക്കുന്നതിലും അനിതരസാധാരണമായ കഴിവുണ്ടായിരുന്ന ട്രേഡ് യൂണിയന്‍ നേതാവായിരുന്നു സുകോമള്‍ സെന്‍.

സംസ്ഥാന ജീവനക്കാരെ ദേശീയതലത്തില്‍ സംഘടിപ്പിക്കുന്നതില്‍ അദ്ദേഹം നിര്‍ണായകമായ പങ്ക് വഹിച്ചു.സിപിഐഎമ്മിന്റെ രാഷ്ട്രീയ നിലപാടുകള്‍ ആശയവ്യക്തതയോടെ പൊതുസമൂഹത്തിലെത്തിക്കുന്നതില്‍ അദ്ദേഹം ശ്രദ്ധേയമായ പങ്ക് വഹിച്ചിരുന്നു.

മികച്ച പാര്‍ലമെന്റേറിയന്‍ എന്ന നിലയിലും ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ട സുകോമള്‍ സെന്നിന്റെ നിര്യാണത്തില്‍ അനുശോചിക്കുന്നു. പാര്‍ടി പ്രവര്‍ത്തകര്‍ക്കും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം ദുഖം പങ്കിടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News