ശശീന്ദ്രനെ മന്ത്രിയാക്കണമെന്ന് ഉടന്‍ മുന്നണിയോട് ആവശ്യപ്പെടുമെന്ന് പീതാബരന്‍ മാസ്റ്റര്‍; മംഗളം ഫോണ്‍ കെണിക്കേസിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും എന്‍സിപി

ദില്ലി: ശശീന്ദ്രനെ മന്ത്രിയാക്കണമെന്ന് എല്‍ഡിഎഫിനോട് ഉടന്‍ ആവശ്യപ്പെടുമെന്ന് സംസ്ഥാന അധ്യക്ഷന്‍ പീതാബരന്‍ മാസ്റ്റര്‍ കൈരളി പീപ്പിളിനോട് പറഞ്ഞു.

കുറ്റവിമുക്തനാക്കി കൊണ്ടുള്ള കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ച് സാഹചര്യത്തില്‍ തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ എന്‍സിപി നേതൃയോഗം ചേരും.

ഫോണ്‍ വിളി കേസ് അന്വേഷിച്ച് കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍മേല്‍ മന്ത്രിസഭായോഗം തീരുമാനം എടുക്കുമ്പോള്‍ ദില്ലിയില്‍ എന്‍സിപി കേന്ദ്ര കമ്മിറ്റി ഓഫീസിലായിരുന്നു പീതാബരന്‍ മാസ്റ്റര്‍.

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിന് ശേഷം കൈരളി പീപ്പിളിനോട് പീതാബരന്‍ മാസറ്റര്‍ സംസാരിച്ചു. ശശീന്ദ്രനെ മന്ത്രിയാക്കണമെന്ന് എല്‍ഡിഎഫ് യോഗത്തില്‍ ഉടന്‍ ആവശ്യപ്പെടുമെന്ന് പീതാബരന്‍ മാസറ്റര്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ എന്‍സിപി നടപടികള്‍ വൈകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഫോണ്‍കെണിക്കേസിലെ രാഷ്ട്രീയ ഗൂഢാലോചന അന്വേഷിക്കണമെന്നും അദേഹം വ്യക്തമാക്ക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News