രാമലീല ഇന്റര്‍നെറ്റില്‍; സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി

കൊച്ചി: ദിലീപിന്റെ രാമലീല എന്ന ചിത്രം ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചതിനെതിരായ കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി.

രാജ്യത്തെ എത് ഏജന്‍സിക്ക് വിട്ടാലും അമേരിക്കയിലുള്ള ക്ലൗഡ് സെര്‍വര്‍ പരിശോധിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

സെര്‍വര്‍ അമേരിക്കയിലാണെന്ന് കണ്ടെത്തിയതായും പരിശോധിക്കാനാവില്ലെന്നുംപ്രോസിക്യൂഷന്‍ അറിയിച്ചു. കുറ്റക്കാര്‍ക്കെതിരെ ക്രൈം ബ്രാഞ്ച് കേസെടുത്തിട്ടുണ്ടന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. കേസ് കോടതി തീര്‍പ്പാക്കി.

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം ആണ് ഹര്‍ജി സമര്‍പ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News