തലസ്ഥാനത്തെ മികച്ച ആശുപത്രിയായി മെഡിക്കല്‍ കോളേജ്; നേട്ടം ആറു മേഖലകളിലെ മികവ് പരിഗണിച്ച്

തിരുവനന്തപുരം: അത്യാധുനിക സൗകര്യങ്ങളുള്ള സ്വകാര്യ ആശുപത്രികള്‍ക്ക് പോലും തലസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിനെ വെല്ലുവിളിക്കാന്‍ പോലുമായില്ല.

2017ലെ ഏറ്റവും മികച്ച ആശുപത്രികളെ കുറിച്ച് ദി വീക്ക് മാസിക നടത്തിയ സര്‍വേയില്‍ മറ്റ് ആശുപത്രികളെ ബഹുദൂരം പിന്നിലാക്കി സാധാരണക്കാരുടെ ആശ്രയമായ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിനെ തെരഞ്ഞെടുത്തു.

ആറു മേഖലകളിലെ മികവ് പരിഗണിച്ചായിരുന്നു മെഡിക്കല്‍ കോളേജ് ആശുപത്രി നേട്ടം കൊയ്തത്.

1) ഡോക്ടര്‍മാരുടെ കഴിവ്
2) ആശുപത്രിയുടെ ഇന്‍ഫ്രാസ്ട്രക്ചര്‍
3) രോഗിയുടെ സംരക്ഷണം
4) ആശുപത്രി പരിസരം
5) ചികിത്സയില്‍ ഇന്നൊവേഷന്‍
6) ആശുപത്രിയിലെ പ്രവേശനക്ഷമത

എന്നിവയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചാണ് സാധാരണക്കാരുടെ ഈ ആതുരാലയം ഒന്നാമതെത്തിയത്.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം മെഡിക്കല്‍ കോളേജിനെ ആധുനിക ചികിത്സാ നിലവാരത്തിലെത്തിക്കാനുള്ള ശ്രമം നടക്കുന്നതിനിടയില്‍ ലഭിച്ച ഈ നേട്ടം കൂടുതല്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ പ്രയോജനകരമാകുമെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ: ഷര്‍മ്മദ് പ്രത്യാശ പ്രകടിപ്പിച്ചു.

മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യുവിന്റേയും സൂപ്രണ്ട് ഡോ. ഷര്‍മ്മദിന്റേയും, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ, ജോബി ജോണ്‍, ഡോ.സന്തോഷ് കുമാര്‍, ഡോ. സുനില്‍ കുമാര്‍ ഡി.എസ്, സി.വി, രാജേന്ദ്രന്‍, ആര്‍.എം.ഒ.മോഹന്‍ റോയ്, എ ആര്‍.എം.ഒ ഷിജു മജീദ് എന്നിവരുടേയും കൂട്ടായ പ്രവര്‍ത്തനമായി നേതൃത്വത്തില്‍ മികച്ച ഡോക്ടര്‍മാരുടെ സേവനമാണ് മെഡിക്കല്‍ കോളേജിന് ഈ അഭിമാനകരമായ നേട്ടം സമ്മാനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News