സംഘികളുടെ മുഖത്തടിച്ച എം എസ് ഡി; മോദിയ്‌ക്കൊപ്പം വേദിപങ്കിടില്ലെന്ന് വ്യക്തമാക്കിയ ധോണിക്ക് സോഷ്യല്‍മീഡിയയുടെ കൈയ്യടി

നരേന്ദ്രമോദി പ്രധാനമന്ത്രിയായി അധികാരമേറ്റതിനു ശേഷം രാജ്യത്ത് അസഹിഷ്ണുത വളരെയധികം വര്‍ദ്ധിച്ചെന്നത് യാഥാര്‍ത്ഥ്യമാണ്. പ്രതികരിക്കുന്ന നാവുകളെ നിശബ്ദമാക്കുന്നതിനൊപ്പം ഇല്ലായ്മ ചെയ്യുന്നതിനും രാജ്യം സാക്ഷിയായി.

കല്‍ബുര്‍ഗിയുടെ ധബോല്‍ക്കറും ഗൗരി ലങ്കേഷും എതിരാളികളുടെ ആക്രമണമേറ്റ് പിടഞ്ഞ് മരിച്ചപ്പോള്‍ പ്രതികരിക്കാന്‍ പോലും ഭരണകൂടം തയ്യാറായില്ല.

ഷാരൂഖ് ഖാനും അമീര്‍ഖാനും പ്രസ്താവനകളുടെ പേരില്‍ വേട്ടയാടപ്പെട്ടപ്പോള്‍ രാജ്യം എങ്ങോട്ടാണെന്ന ചോദ്യം സജീവമായിരുന്നു.

ഏറ്റവുമൊടുവില്‍ കമല്‍ഹാസനും പ്രകാശ് രാജും വിജയും ദീപിക പദുക്കോണുമാണ് സംഘികളുടെ ആക്രമണത്തിന്റെ ഇര. രാജ്യം ഭീതിതമായ അവസ്ഥയിലാണെന്ന് പരസ്യമായി പറഞ്ഞതതോടെ ദീപികയുടെ തല കൊയ്യാനുള്ള ആക്രോശത്തിലാണ് ഹിന്ദുത്വ വാദികള്‍.

എന്നാല്‍ അസഹിഷ്ണുതയ്‌ക്കെതിരായ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന്റെ പ്രതീകമായി ദീപിക മാറിക്കഴിഞ്ഞു. ഇപ്പോഴിതാ ദീപികയ്ക്ക് പിന്തുണയുമായി ഇന്ത്യന്‍ ക്രിക്കറ്റിന് വിശ്വ വിജയം സമ്മാനിച്ച നായകന്‍ മഹീന്ദ്ര സിംഗ് ധോണിയും രംഗത്തെത്തിയിരിക്കുകയാണ്.

പ്രധാനമന്ത്രി പങ്കെടുക്കുന്ന ആഗോള സംരംഭകത്വ ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ വ്യക്തമാക്കി. ദീപികയ്ക്ക് പിന്നാലെയാണ് ധോണിയും പിന്മാറിയത്.

പത്മാവതിയുടെ റിലീസുമായി ബന്ധപ്പെട്ടു വിവാദങ്ങള്‍ നിലനില്‍ക്കുന്നതിനിടയിലാണ് പിന്മാറ്റം. ഹോളിവുഡ് ടു നോളിവുഡ് ടു ബോളിവുഡ് എന്ന വിഷയത്തില്‍ സംസാരിക്കാനാണ് ദീപികയെ ക്ഷണിച്ചിരുന്നത്.

വിവാദങ്ങള്‍ കൊടുമ്പിരിക്കൊണ്ടിരിക്കെ ദീപികയ്ക്ക് പിന്നാലെ ധോണിയും പിന്മാറായത് പത്മാവതി വിഷയം മൂലമാണെന്നാണ് വ്യക്തമാകുന്നത്.

എന്തായാലും ധോണിയുടെ തീരുമാനത്തിന് സോഷ്യല്‍ മീഡിയയില്‍ വലിയ കയ്യടിയാണ് ലഭിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News