എസ് ദുര്‍ഗയ്ക്ക് പ്രദര്‍ശനാനുമതി; കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു

സനല്‍ കുമാര്‍ ശശിധരന്റ എസ് ദുര്‍ഗ ചിത്രത്തിന് അനുമതി നല്‍കിയ സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചില്‍ അപ്പീല്‍ സമര്‍പ്പിച്ചു.

കേസ് പരിഗണിച്ച സിംഗിള്‍ ബഞ്ച് നടപടി നിയമപരമല്ലന്നും ന്യായാധിപന്റെ നടപടി തെറ്റാണെന്നുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്.

മേള നടക്കുന്നത് ഗോവയിലും അനുമതി നല്‍കേണ്ട മന്ത്രാലയം ഡല്‍ഹിയിലും ആയതിനാല്‍ കേരള ഹൈക്കോടതിയുടെ പരിധിയില്‍ വരില്ലന്നാണ് കേന്ദ്ര നിലപാട്. ചലച്ചിത്ര മേളയിലെ പനോരമയിലേക്കുള്ള തെരഞ്ഞെടുപ്പും, സെന്‍സര്‍ ബോര്‍ഡിന്റെ അനുമതിയും തമ്മില്‍ ബന്ധമില്ലന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ ഹര്‍ജിയില്‍ ഉന്നയിക്കുന്ന പ്രധാന വാദം.

സെന്‍സര്‍ സര്‍ട്ടിഫിക്കില്ല പനോരമ സെലക്ഷനുള്ള മാനദണ്ഡമെന്നും കേന്ദ്ര സര്‍ക്കാര്‍ വാദിക്കുന്നു.

കേസ് നാളെ ഡിവിഷന്‍ ബഞ്ച് പരിഗണിക്കും. കേന്ദ്ര സര്‍ക്കാരിന് വേണ്ടി സുപ്രീം കോടതിയില്‍ നിന്നും മുതിര്‍ന്ന അഭിഭാഷകന്‍ ഹാജരാകുമെന്നാണ് സൂചന.

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ ഹര്‍ജി പരിഗണിച്ചാണ് സിനിമക്ക് അനുകൂലമായി കഴിഞ്ഞ ദിവസം സിംഗിള്‍ ബഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News