ആണിന്റെ സുരക്ഷിതത്വം ആരും ചിന്തിക്കുന്നില്ല; ഏഴാം വയസ് മുതല്‍ അമ്മാവനില്‍ നിന്നും പ്രകൃതിവിരുദ്ധ പീഡനം; തുറന്നുപറഞ്ഞ് യുവാവ്

പീഡിപ്പിക്കപ്പെട്ട കഥകള്‍ നിരവധി പെണ്‍കുട്ടികള്‍ മീടൂ ക്യാമ്പയിനിലൂടെ തുറന്നു പറഞ്ഞു. എന്നാല്‍ ആണ്‍കുട്ടികളുടെ ജീവിതം എത്ര സുരക്ഷിതമല്ല എന്ന അടിക്കുറിപ്പോടെ ഈ യുവാവിന്റെ ജീവിതം ചര്‍ച്ച ചെയ്യപ്പെടുകയാണ്. യുവാവിന്റെ ചിത്രം സഹിതമുള്ള ഒരു പോസ്റ്റാണ് പ്രചരിക്കപ്പെടുന്നത്.

മുംബൈയിലെ ആളുകളുടെ ജീവിതം പറയുന്ന ഹ്യൂമന്‍സ് ഓഫ് മുംബൈ എന്ന ബ്ലോഗിലാണ് പോസ്റ്റുള്ളത്. ഏഴാം വയസ്സില്‍ അമ്മാവനില്‍ നിന്നും ആദ്യമായി പീഡനം ഏല്‍ക്കേണ്ടി വന്നു. കുളിപ്പിക്കാനെന്ന വ്യാജേന പ്രകൃതി വിരുദ്ധ പീഡനം നടത്തി. ഒരു ഏഴു വയസ്സുകാരന്റെ ചിന്തയില്‍ അതെന്തോ സ്വാഭാവിക പ്രക്രിയയെന്ന് ധരിച്ച് സഹിച്ചു.

പീഡനം തുടര്‍ക്കഥയായി. പന്ത്രണ്ടാം വയസില്‍ അമ്മാവന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗത്തിന് വിധേയനാക്കി. അക്കാലത്ത് കൂട്ടുകാരുമൊത്ത് സമയം ചെലവഴിക്കാന്‍ പോലും പേടിയായിരുന്നുവെന്നും യുവാവ് പറയുന്നു.

പിന്നീട് അമ്മാവന്റെ അടുത്ത് ചെന്നാലുടന്‍ വിവസ്ത്രനായി കട്ടിലില്‍ കമഴ്ന്ന് കിടക്കും, പെട്ടെന്ന് കഴിഞ്ഞു കിട്ടുമല്ലോ. താന്‍ ഒരു സ്വവര്‍ഗ്ഗാനുരാഗിയാണെന്ന് പോലും അക്കാലത്ത് വിശ്വസിച്ചു.

പതിനെട്ടാം വയസിലായിരുന്നു അത്. തന്റെ ശരീരത്തിലേക്ക് ചാടി വീണ അയാളെ അവന്‍ ചവിട്ടിയെറിഞ്ഞു. 11 വര്‍ഷത്തിന് ശേഷം ആദ്യമായി പറ്റില്ല എന്ന് ആദ്യമായി പറഞ്ഞു. അമ്മയോട് കാര്യങ്ങള്‍ പറഞ്ഞു. എന്താണ് നേരത്തെ പറയാഞ്ഞതെന്ന് അമ്മ ചോദിച്ചു.

പലതവണ സൂചനകള്‍ നല്‍കിയിരുന്നവെങ്കിലും അമ്മക്ക് അത് മനസ്സിലായില്ല. ഒരു പെണ്‍കുട്ടിക്കുണ്ടാവുന്ന അതേ പ്രശ്‌നങ്ങള്‍ ഒരു ആണ്‍കുട്ടിക്കും ഉണ്ടാവുമെന്ന് ചിന്തിക്കാതെ പോകുന്ന സമൂഹത്തിന്റെ പ്രശ്‌നമാണ് അത്. അമ്മാവനോട് തനിക്ക് വിരോധമില്ല.

കാരണം അയാളുടെ ചിന്താഗതിക്കാണ് പ്രശ്‌നം, ആ വ്യക്തിക്കല്ല. അയാളെ ഒരു നല്ല സൈക്കോളജിസ്റ്റിന്റെ അടുത്തേക്ക് അയക്കും. നഷ്ടമായ 11 വര്‍ഷം തനിക്ക് തിരിച്ച് കിട്ടില്ല. പക്ഷേ ഇനി ഒരു കുട്ടിക്കും ഇങ്ങിനെ ഒരു അനുഭവം ഉണ്ടാവാതെയിരിക്കാന്‍ എന്തെങ്കിലുമൊക്കെ ചെയ്യാം. യുവാവ് പോസ്റ്റ് ഇങ്ങിനെ അവസാനിപ്പിക്കുന്നു.

രണ്ടു വര്‍ഷം മുന്‍പുള്ള ഈ പോസ്റ്റ് മീടൂ ക്യാമ്പയിനിലൂടെ വീണ്ടും പ്രചരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here