കണ്ണന്താനത്തിന് വേണ്ടി വിമാനം വൈകിപ്പിച്ചു; പൊട്ടിത്തെറിച്ച് യുവതിയുടെ ശകാരവര്‍ഷം

ദില്ലി: കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് വേണ്ടി വിമാനം വൈകിപ്പിച്ചതില്‍ മന്ത്രിക്ക് യുവതിയുടെ ശകാരവര്‍ഷം.

അടിയന്തിരമായി രോഗിയെ ചികിത്സിക്കാന്‍ ബീഹാറിലെ പട്‌നയിലേക്ക് പോവുകയായിരുന്ന വനിതാ ഡോക്ടറാണ് പ്രതിഷേധിച്ചത്. വിവിഐപിയുടെ വിമാനത്തിന് വേണ്ടി യുവതിക്കു പോകേണ്ട വിമാനവും വൈകി. ഇംഫാല്‍ വിമാനത്താവളത്തിലാണ് സംഭവം.

വെറുതേ കളയാനുള്ളതല്ല തന്റെ സമയമെന്ന് പറഞ്ഞു കൊണ്ടായിരുന്നു യുവതി രോഷാകുലയായത്. ഇനി മുതല്‍ ഇത്തരത്തില്‍ വിമാനങ്ങള്‍ വൈകില്ലെന്ന് എഴുതി നല്‍കാന്‍ യുവതി ആവശ്യപ്പെട്ടു.

യുവതിയെ ശാന്തയാക്കാന്‍ സുരക്ഷാ ജീവനക്കാര്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. യുവതി മന്ത്രിയെ ശകാരിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel