ഈ സുന്ദരിയെ നമ്മള്‍ എല്ലാ ദിവസവും കാണുന്നുണ്ട്

സിമ്രാന്‍ നട്ടേക്കര്‍.. ഈ സുന്ദരിയെ നമുക്കെല്ലാമറിയാം. പക്ഷേ ഈ രൂപത്തിലല്ലെന്ന് മാത്രം.

തീയേറ്ററില്‍ സിനിമ തുടങ്ങുന്നതിനു മുന്‍പായി കാണിക്കുന്ന ആ പരസ്യം അറിയില്ലേ. ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്, ഒരിടത്ത് ചാരം, ഒരിടത്ത് പുക…ഈ വാചകങ്ങള്‍ ഓര്‍മ്മവരുന്നില്ലേ..പുകവലിക്കുന്ന അച്ഛന്റെ മുഖത്തേക്ക് നിഷ്‌കളങ്കമായി നോക്കുന്ന ആ കുഞ്ഞു സുന്ദരിയാണ് ഇന്നത്തെ ഈ വലിയ സുന്ദരി.

ഏഴു വയസ്സുള്ളപ്പോഴാണ് സിമ്രാന്‍ നിട്ടേക്കര്‍ കേന്ദ്ര ആരേഗ്യക്ഷേമ മന്ത്രാലയത്തിന്റെ പരസ്യത്തില്‍ അഭിനയിച്ചത്. ശ്വാസകോശം സ്‌പോഞ്ച് പോലെയാണെന്ന് നമ്മെ ഓര്‍മ്മിപ്പിച്ചു കൊണ്ടിരിക്കുന്ന ആ പരസ്യം ഓര്‍ക്കുന്നവരെല്ലാം സിമ്രാന്‍ നട്ടേക്കറെയും ഓര്‍ക്കും.

2008ലാണ് 45 സെക്കന്റുള്ള ബോധവല്‍ക്കരണപരസ്യം ആരോഗ്യമന്ത്രാലയം നിര്‍മ്മിച്ചത്. അന്നു മുതല്‍ ഇന്നു വരെ ഈ പരസ്യം തന്നെയാണ് തീയേറ്ററുകളില്‍ കാണിച്ചു വരുന്നത്.

അന്ന് ഏഴു വയസുണ്ടായിരുന്ന സിമ്രാന് ഇപ്പോള്‍ പ്രായം 14. ഇന്‍സ്റ്റാഗ്രാമില്‍ അന്‍പതിനായിരത്തോളം ഫോളോവേഴ്‌സുള്ള സിമ്രാന്‍ ഇതിനകം നിരവധി സിനിമകളിലും പരസ്യത്തിലും അഭിനയിച്ചിട്ടുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News