ശാസ്ത്ര സാങ്കേതിക നൂതനതാ നയം മന്ത്രിസഭ അംഗീകരിച്ചു; പ്രകൃതിവിഭവ പരിപാലനം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയവയ്ക്ക് ഊന്നല്‍

തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായകമാകുന്ന, വിഭവശേഷി വികസനത്തിന് മുന്‍ഗണന നല്‍കുന്ന, ശാസ്ത്രസാങ്കേതിക നൂതനതാ നയത്തിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

പ്രകൃതിവിഭവങ്ങളുടെ പരിപാലനം. കാര്‍ഷികോല്‍പാദനം വര്‍ധിപ്പിക്കല്‍, ജലസുരക്ഷ, ജൈവവൈവിധ്യസംരക്ഷണം, തുടങ്ങിയ കാര്യങ്ങളിലാണ് നയത്തില്‍ പ്രാധാന്യം നല്‍കുന്നത്.

സംസ്ഥാനം നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായകമാകുന്ന, വിഭവശേഷി വികസനത്തിന് മുന്‍ഗണന നല്‍കുന്ന ശാസ്ത്രസാങ്കേതിക നൂതനതാ നയമാണ് മന്ത്രിസഭ അംഗീകരിച്ചത്.

പ്രകൃതിവിഭവങ്ങളുടെ പരിപാലനം, കാര്‍ഷികോല്‍പാദനം വര്‍ധിപ്പിക്കല്‍, ജലസുരക്ഷ, പുനരുപയോഗം സാധ്യമാകുന്ന ഊര്‍ജസ്രോതസ്സുകള്‍, ജൈവവൈവിധ്യസംരക്ഷണം, പരിസ്ഥിതി സംരക്ഷണം മുതലായ കാര്യങ്ങളിലാണ് ഊന്നല്‍ നല്‍കുകയെന്ന് നയത്തില്‍ പറയുന്നു.

ശാസ്ത്രഗവേഷണത്തിന്റെ അന്തിമ ഫലങ്ങള്‍ സമൂഹനന്‍മയ്ക്ക് ഉതകുന്ന രീതിയില്‍ പ്രയോഗിക്കുന്നതിന് നിലവില്‍ പരിമിതികളുണ്ട്. അതു മറികടക്കണം. കരഭൂമി, ജലസ്രോതസ്സ്, വനം എന്നിവയുടെ സുസ്ഥിരവും പൂര്‍ണവുമായ ഉപയോഗം സാധ്യമാക്കുന്ന തരത്തിലുളള ഇടപെടല്‍ വേണം. അതിനനുസൃതമായ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കണമെന്നും നയത്തില്‍ സൂചിപ്പിക്കുന്നുണ്ട്.

ഉല്‍പന്നങ്ങളുടെയും സേവനങ്ങളുടെയും ഗുണമേന്‍മ ഗണ്യമായി മെച്ചപ്പെടുത്തുന്നതിനുളള ശ്രമങ്ങള്‍ ഉണ്ടാവണം. ആയുര്‍വേദം പോലുളള തനതുശാസ്ത്രത്തിന്റെ വളര്‍ച്ചക്ക് ഉതകുന്ന ശാസ്ത്രസാങ്കേതികനൂതനതാ നയം നടപ്പാക്കണം. ജലവിഭവത്തിന്റെ ശേഖരണത്തിനും ശുദ്ധീകരണത്തിനും പാഴാക്കാതെയുളള ഉപയോഗത്തിനും ശാസ്ത്രസാങ്കേതിക സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തണം.

പരമ്പരാഗത വ്യവസായ മേഖലകളില്‍ പുതിയ സാങ്കേതിക വിദ്യയുടെയും അറിവിന്റെയും ഉപയോഗം പരിമിതമാണ്.

ഈ കുറവ് പരിഹരിക്കണം. വിവിധ ഗവേഷണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു മുന്നോട്ടു കൊണ്ടുപോകുന്നതിനുളള സംയുക്ത ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കണമെന്നും നയം പറയുന്നു.

ശാസ്ത്ര നയത്തില്‍ വിഭാവനം ചെയ്ത മാനദണ്ഡങ്ങളെയും മുന്‍ഗണനാക്രമത്തെയും സ്വീകരിച്ചുകൊണ്ട് കേരള ശാസ്ത്രസാങ്കേതികപരിസ്ഥിതി കൗണ്‍സില്‍ മൂന്നോ നാലോ ശാസ്ത്രസാങ്കേതികനൂതനവത്കരണ കര്‍മ്മപരിപാടികള്‍ക്ക് രൂപം നല്‍കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളും, വ്യവസായ സ്ഥാപനങ്ങളും പരസ്പരം സഹകരിച്ചുകൊണ്ട് സാങ്കേതിക രംഗത്തെ തൊഴിലാളികള്‍ക്ക് വിദഗ്ധ പരിശീലനം നല്‍കണം.

ഗവേഷണ സ്ഥാപനങ്ങളിലേക്കുളള തെരഞ്ഞെടുപ്പ് പ്രക്രിയ കൂടുതല്‍ കുറ്റമറ്റതാക്കണം. അനുയോജ്യരും നിശ്ചിത യോഗ്യതയുളളവരും മാത്രം തിരഞ്ഞെടുക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുക. ഇതിനായി ഒരു പ്രത്യേക നിയമ സംവിധാനം നിലവില്‍ വരുത്തണമെന്നും നയത്തില്‍ വ്യക്തമാക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News