ദേവസ്വം ബോര്‍ഡിലെ സാമ്പത്തിക സംവരണം; സാമൂഹികനീതി ഉറപ്പുവരുത്താനാണെന്ന് കോടിയേരി

കൊച്ചി: ദേവസ്വം ബോര്‍ഡിലെ സാമ്പത്തിക സംവരണം സാമൂഹിക നീതി ഉറപ്പുവരുത്താനാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ദേവസ്വം നിയമനങ്ങളുടെ പേരില്‍ സാമുദായിക ധ്രുവീകരണം നടത്താന്‍ ചിലര്‍ ശ്രമിക്കുന്നതായും അദ്ദേഹം പറഞ്ഞു. സിപിഐഎം കളമശേരി ഏരിയ സമ്മേളന സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ദേവസ്വം ബോര്‍ഡിലെ സാമ്പത്തിക സംവരണത്തില്‍ ഭരണഘടനാവിരുദ്ധമായി ഒന്നുമില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സാമൂഹിക നീതി ഉറപ്പുവരുത്താനാണ് പുതിയ നയം കൊണ്ടുവന്നത്. ഇത് എന്‍എസ്എസ് നയമല്ല. സിപിഐഎം നിലപാടാണ്.

എന്നാല്‍ ദേവസ്വം നിയമനങ്ങളുടെ പേരില്‍ സാമുദായിക ധ്രുവീകരണം നടത്താന്‍ ചിലര്‍ ശ്രമിക്കുന്നതായും ഇത്തരം നീക്കങ്ങളില്‍ ജനങ്ങള്‍ വീണുപോകരുതെന്നും അദ്ദേഹം പറഞ്ഞു.

കളമശേരിയെ ചുവപ്പണിയിച്ചുകൊണ്ട് ഉജ്ജ്വലമായ പ്രകടനത്തോടെയാണ് സമ്മേളനത്തിന് സമാപനം കുറിച്ചത്. ഏരിയ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട സക്കീര്‍ ഹുസൈന്‍ നേതാക്കളെ സ്വാഗതം ചെയ്തു. പ്രദേശത്തെ കോണ്‍ഗ്രസിന്റെയും മുസ്ലിം ലീഗിന്റെ പ്രവര്‍ത്തനങ്ങളില്‍ മനംമടുത്ത് സിപിഐഎമ്മില്‍ ചേര്‍ന്ന നേതാക്കളെ കോടിയേരി ബാലകൃഷ്ണന്‍ രക്തഹാരമണിയിച്ച് സ്വീകരിച്ചു.

കോണ്‍ഗ്രസിന്റെ കളമശേരി മുന്‍ കൗണ്‍സിലര്‍ അടക്കം പ്രദേശത്തെ മണ്ഡലം ഭാരവാഹികളും മുസ്ലീം ലീഗ് നേതാക്കളുമാണ് ആയിരങ്ങള്‍ പങ്കെടുത്ത സമ്മേളന നഗരിയെ സാക്ഷിയാക്കി ചെങ്കൊടി ഏറ്റുവാങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News