
ഖോര്‍ഫക്കാനിലെ ഉറയ്യ തടാകത്തിനടുത്തെ അണക്കെട്ട് തകര്‍ന്നുണ്ടായ ഒഴുക്കില്‍പ്പെട്ട് കാണാതായ മലയാളി എന്‍ജിനീയറിങ് വിദ്യാര്‍ഥി മരിച്ചു. കാണാതായ പത്തനംതിട്ട കോന്നി സ്വദേശി ജോയിയുടെ മകന്‍ ആല്‍ബര്‍ട് ജോയിയുടെ മൃതദേഹം കണ്ടെത്തി.
ഒമാനിലെ മദാ അണക്കെട്ടില്‍ നിന്ന് ഒമാന്‍ റോയല്‍ പൊലീസാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ആറ് ദിവസമായി ആല്‍ബര്‍ടിനു വേണ്ടിയുള്ള തിരച്ചില്‍ നടന്നുവരികയായിരുന്നു. ആല്‍ബര്‍ട്ടിന്റെ വാഹനവും ധരിച്ചിരുന്ന ഷര്‍ട്ടും കണ്ടെത്തിയെങ്കിലും ആല്‍ബര്‍ടിനെ കണ്ടെത്താനായിരുന്നില്ല.
റാസല്‍ഖൈമ ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ വിദ്യാര്‍ഥിയായ ആല്‍ബര്‍ട്ടും സുഹൃത്തുക്കളും കഴിഞ്ഞ വ്യാഴാഴ്ചയാണ് ഖോര്‍ഫക്കാനിലെ ഉറയ്യ തടാകം കാണാന്‍ എത്തിയത്.
പെട്ടെന്ന് പെയ്ത ശക്തമായ മഴയില്‍ അണക്കെട്ട് തകര്‍ന്ന് വെള്ളപ്പാച്ചിലുണ്ടാവുകയും വാഹനത്തോടൊപ്പം ഒഴുക്കില്‍പ്പെട്ട് പോവുകയുമായിരുന്നു. കൂടെയുണ്ടായിരുന്ന അഞ്ച് കൂട്ടുകാരും പെട്ടെന്ന് വാഹനത്തില്‍ നിന്ന് ചാടി രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ വ്യാപക തിരച്ചിലില്‍ യുഎഇയിലെയും ഒമാനിലെയും മുങ്ങല്‍ വിദഗ്ധരും ഡോഗ് സ്‌ക്വാഡും പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here